അന്നൊന്നും അറിയില്ല, ഒടുവിൽ സുധിച്ചേട്ടന്റെ അനു​ഗ്രഹത്തോടെ പുതിയ തുടക്കം; സന്തോഷം പങ്കിട്ട് രേണു

Published : May 12, 2025, 07:25 AM IST
അന്നൊന്നും അറിയില്ല, ഒടുവിൽ സുധിച്ചേട്ടന്റെ അനു​ഗ്രഹത്തോടെ പുതിയ തുടക്കം; സന്തോഷം പങ്കിട്ട് രേണു

Synopsis

ഇളയ മകനും രേണുവിനൊപ്പം ഉണ്ടായിരുന്നു.

കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന ആളാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു. പ്രശസ്തിയോടൊപ്പം വിവാദങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന വ്യക്തി കൂടിയാണ് രേണു. രേണു ചെയ്യുന്ന ഫോട്ടോ ഷൂട്ടുകളുടെയും ആൽബങ്ങളുടെയും റീലുകളുടെയുമൊക്കെ പേരിലാണ് വിമർശനം. സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ അറ്റാക്കാണ് രേണുവിനെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചില വിമർശനങ്ങളോട് രേണു പ്രതികരിക്കാറുമുണ്ട്.

ഇപ്പോഴിതാ പുതിയൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രേണു. താനൊരു യൂട്യൂബ് ചാനൽ തുടങ്ങിയ വാർത്തയാണ് രേണു പങ്കുവെച്ചിരിക്കുന്നത്. രേണു സുധി എന്ന പേരിൽ തന്നെയാണ് ചാനൽ തുടങ്ങിയിരിക്കുന്നത്. തന്നെ ഇഷ്ടപ്പെടുന്നവരും പിന്തുണക്കുന്നവരും ഒരുപാടു നാളായി ആവശ്യപ്പെടുന്ന കാര്യമാണ് ഇതെന്ന് രേണു പറയുന്നു. 'സുധിച്ചേട്ടന്റെ അനുഗ്രഹത്തോടെ ഞങ്ങളുടെ പുതിയ തുടക്കം' എന്ന തലക്കെട്ടോടെയാണ് രേണു ആദ്യത്തെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുധിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പാട്ടും രേണു വീഡിയോയിൽ പാടുന്നുണ്ട്. നന്നായി പാടുന്നുണ്ടല്ലോ എന്നും സുധിച്ചേട്ടന്റെ ഫോട്ടോയ്ക്ക് അരികിൽ ഇരുന്നു പാട്ട് പാടിയപ്പോ കരഞ്ഞു പോയെന്നുമാണ് കമന്റ് ബോക്സിൽ ചിലർ കുറിച്ചത്. ഇളയ മകനും രേണുവിനൊപ്പം ഉണ്ടായിരുന്നു.

''രണ്ടു വർഷത്തോളമായി സുധിച്ചേട്ടൻ നമ്മളെ വിട്ടുപോയിട്ട്. അന്നു മുതൽ ഞങ്ങൾക്ക് കൈത്താങ്ങായി നിന്ന ഒരുപാട് പേരുണ്ട്. അവർക്കെല്ലാം ഒരുപാട് നന്ദി. അവരെല്ലാം കുറേ നാളായി എന്നോട് ആവശ്യപ്പെടുന്ന ഒരു കാര്യമാണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങുക എന്നത്. അന്നൊന്നും അതിനെപ്പറ്റി എനിക്ക് അറിയില്ലായിരുന്നു. എന്തായാലും ഒരെണ്ണം തുടങ്ങിയേക്കാം എന്ന് ഞാനിപ്പോൾ തീരുമാനിച്ചു. മൂത്ത മകൻ കിച്ചുവും ഇളയ മകൻ റിതുക്കുട്ടനും ചാനലിൽ ഉണ്ടാകും'', എന്ന് രേണു സുധി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത