'അനുമോളുമായി കോൺടാക്ട് ഇല്ല, ബിഗ് ബോസിലെ ചിലരോട് മാത്രമേ ബന്ധമുള്ളൂ..'; മറുപടിയുമായി രേണു സുധി

Published : Feb 16, 2026, 01:35 PM IST
Renu Sudhi about Anumol

Synopsis

ബിഗ് ബോസ് ഷോയ്ക്ക് ശേഷം അനുമോളുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകി രേണു സുധി. Renu Sudhi talks about Anumol and other bigg boss contestants. 

കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ രേണു സുധിയുടെ പുറകെയാണ്. വിദേശത്തും കേരളത്തിലുമെല്ലാമായി നിരവധി പ്രോഗ്രാമുകളിലേക്ക് രേണുവിന് ക്ഷണം എത്തുന്നുണ്ട്. ഇതിനിടെ ബിഗ്ബോസ് മലയാളം സീസൺ 7 ലും രേണു മത്സരിച്ചിരുന്നു.

നടി അനുമോൾ ആണ് ബിഗ്ബോസിൽ ഇത്തവണ വിജയിയായത്. ഇപ്പോളിതാ, അനുമോളുമായി ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് രേണു. "അനുമോളുമായിട്ട് ബിഗ്‌ബോസ് കണ്ടസ്റ്റന്റ്‌സില്‍ ആര്‍ക്കെങ്കിലും കോണ്‍ടാക്റ്റ് ഉണ്ടോ എന്ന് എനിക്കറിയില്ല. ഞാനുമായിട്ട് കോണ്‍ടാക്റ്റ് ഇല്ല. ഞാന്‍ കോണ്‍ടാക്ട് ഉള്ളത് നൂറ, ആദില, ശാരിക, ബിന്നി... അതുപോലെ കുറച്ചു പേരുമായിട്ടാണ്. നിവിനെ ഒരു പ്രാവശ്യം കോണ്‍ടാക്ട് ചെയ്തു. അനുമോളുമായിട്ട് കോണ്‍ടാക്ട് ഇല്ല", എന്നാണ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി രേണു പറഞ്ഞത്.

'അത് പ്രൊമോഷന് വേണ്ടി എടുത്തത്'

അടുത്തിടെ ഏറെ വിവാദമായ സീനിനെത്തുടർന്ന് തനിക്കെതിരെയുള്ള വിമർശനങ്ങളോടും രേണു പ്രതികരിച്ചു. ''ആൽബത്തിന്റെ പ്രോമൊഷന് വേണ്ടി എടുത്ത് വെച്ച സീനാണ് അത്. ആ സീൻ ആൽബത്തിനകത്ത് ഉൾപ്പെടുത്താൻ പറ്റുന്നില്ല. അതുകൊണ്ടാണ് അവർ ആ സീൻ ആൽബത്തിനകത്ത് ഉൾപ്പെടുത്താതെ പ്രൊമോഷന് വേണ്ടി കൊടുത്തത്, രേണു സുധി പറഞ്ഞു. സുധി എന്ന പേര് ഉപയോഗിച്ച് പണം ഉണ്ടാക്കുന്നു എന്ന വിമർശനങ്ങൾക്കും രേണു സുധി മറുപടി നൽകി. സുധി എന്ന പേര് ഞാൻ ഇന്നും ഉപയോഗിക്കുന്നത് അത് എന്റെ ഭർത്താവായത് കൊണ്ടാണ്. സുധിയുടെ ഭാര്യയാണ് ഞാൻ. അതുകൊണ്ട് ആ പേര് പറയാതെ പറ്റില്ല. അത് ബ്രാൻഡ് ആക്കുകയോ ആക്കാതിരിക്കുകയോ എന്നത് മറ്റുള്ളവരുടെ കാഴ്ചപ്പാട് അനുസരിച്ചിരിക്കും'', രേണു കൂട്ടിച്ചേർത്തു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'മകന്‍റെ വിവാഹത്തിന് ആ താരങ്ങളൊന്നും വന്നില്ലേ'? നേരിടേണ്ടിവന്ന ചോദ്യത്തിന് മറുപടിയുമായി കണ്ണന്‍ സാഗര്‍
'മൂന്നരവർഷം മുമ്പ് കെയർഹോമിൽ വച്ച് പരിചയം..'; ഗായത്രിക്ക് വരൻ ഇംഗ്ലണ്ടിൽ നിന്ന്