
മിനിസ്‌ക്രീനിലെ അവതാരകയായി ക്യാമറയ്ക്ക് മുന്നിൽ എത്തിയതിനുശേഷം, സീരിയലുകളിലേക്കും സിനിമകളിലേക്കും കടന്നുവന്ന താരമാണ് രശ്മി ബോബന്‍. മനസിനക്കരെ, അച്ചുവിന്റെ അമ്മ, പോക്കിരിരാജ, ബാബാ കല്ല്യാണി, റെഡ് ചില്ലീസ് തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ ചെയ്തിട്ടുള്ള താരത്തിന് സമൂഹമാധ്യമങ്ങളിലും ആരാധകരേറെയുണ്ട്. രശ്മി പങ്കുെവെയ്ക്കുന്ന പല ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധ നേടാറുണ്ട്.
ലക്ഷ്മിയെപ്പോലെതന്നെ മലയാളികള്‍ക്ക് പ്രിയങ്കരനാണ് താരത്തിന്റെ ഭര്‍ത്താവ് മലയാളത്തിലെ പ്രശസ്തനായ സംവിധായകന്‍ ബോബന്‍ സാമുവലും. ഒന്നിച്ച് ഒരു പരമ്പരയില്‍ വര്‍ക്ക് ചെയ്യുന്നതിനിടെയായിരുന്നു രശ്മിയുടേയും ബോബന്റെയും വിവാഹം. ഭർത്താവ് ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിൽ തെറ്റില്ല എന്ന് ഒരഭിമുഖത്തിൽ രശ്മി പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് രശ്മി.
''അദ്ദേഹം അങ്ങനെയൊരു രംഗം ചെയ്തപ്പോൾ ചിലർ ചോദിച്ചിരുന്നു, രശ്മി എങ്ങനെയാണ് അത് കണ്ടുനിൽക്കുന്നത് എന്ന്. ഞാൻ എന്റെ വീടിന്റെ ബെഡ്റൂം തുറക്കുമ്പോൾ അല്ലല്ലോ അത് കണ്ടത്. അദ്ദേഹം ഒരു ആർടിസ്റ്റാണ്. അതൊരു കഥാപാത്രമാണ്. ആ കഥ ഡിമാൻഡ് ചെയ്യുന്നതുകൊണ്ടാണ് അത് ചെയ്തത്. അത്രയേയുള്ളൂ'', എന്നാണ് ഇതേക്കുറിച്ച് രശ്മി പ്രതികരിച്ചത്.
തങ്ങളുടേത് പ്രണയവിവാഹം ആയിരുന്നുവെന്നും ചിലരൊക്കെ അത് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും രശ്മി കൂട്ടിച്ചേർത്തു. ''നിനക്ക് പറ്റിയ ആളല്ല എന്ന് എന്നോട് ചിലർ പറഞ്ഞിട്ടുണ്ട്. ഇതേ ആളുകൾ തന്നെ, ഞങ്ങളുടെ കല്യാണം കഴിഞ്ഞതിനു ശേഷം, എന്തു ചേർച്ചയാ മക്കളേ എന്നും പറഞ്ഞിട്ടുണ്ട്. വിവാഹം എന്നു പറയുന്നത് പൂമെത്തക്കു മുകളിലൂടെയുള്ള നടത്തമല്ല. അവരൊക്കെ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു എന്ന് നല്ല വഴക്കൊക്കെ ഉണ്ടാകുമ്പോൾ ഞാൻ പറയാറുണ്ട്.