പറയുന്നത് പ്രവര്‍ത്തിയിലും ഉണ്ടായിരിക്കണം; റിയാസ് സലീമിനെ വിമർശിച്ച് റോബിൻ

Published : Sep 18, 2025, 11:46 AM IST
Robin radhakrishnan

Synopsis

ബിഗ് ബോസ് മത്സരാർത്ഥി വേദലക്ഷ്മിയെ വിമർശിക്കുന്നതിനിടെ അവരുടെ കുട്ടിയേയും പറഞ്ഞ റിയാസ് സലീമിനെതിരെ മുൻ താരം റോബിൻ രാധാകൃഷ്ണൻ. ഫെമിനിസ്റ്റ് എന്ന് അവകാശപ്പെടുന്ന റിയാസിൻ്റെ ഈ പ്രവൃത്തി ശരിയല്ലെന്നും റോബിന്‍.

ബിഗ്ബോസ് മലയാളം സീസൺ 7 മൽസരാർത്ഥിയായ വേദലക്ഷ്മിക്കെതിരെ രംഗത്തു വന്ന റിയാസ് സലീമിനെ വിമർശിച്ച് മുൻ ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണൻ. ബിഗ്ബോസിലെ സഹമൽരാർഥികളായ ആദില, നൂറ എന്നിവർക്കെതിരെ ലക്ഷ്മി നടത്തിയ പരാമർശത്തിനെതിരെ റിയാസ് രംഗത്തു വന്നിരുന്നു. എന്നാൽ, ലക്ഷ്മിയുടെ കുട്ടിയെയും ഇതിനിടെ പരാമർശിച്ചതിനെതിരെയാണ് റോബിൻ വിമർശിക്കുന്നത്.

''ആദിലയേയും നൂറയേയും വേദ് ലക്ഷ്മി അപമാനിച്ച വിഷയത്തില്‍ റിയാസ് സലീം ഒരു സ്റ്റോറി ഇട്ടിട്ടുണ്ടായിരുന്നു. അതില്‍ വീട്ടിലുളള കുട്ടിയെ ഒക്കെ പറയുന്നത് തെറ്റാണ്. നമ്മള്‍ തെറ്റ് ചെയ്താല്‍ അതിന് നമ്മളെ വിമർശിക്കാം. പക്ഷേ വീട്ടുകാരെയും കുട്ടിയേയും പറയുന്നത് തികച്ചും തെറ്റായ കാര്യമായി തോന്നി. റിയാസ് ഒരു ഫെമിനിസ്റ്റ് ആയിട്ടാണ് നില്‍ക്കുന്നത്. പക്ഷേ, ഇങ്ങനെയൊക്കെ ചെയ്യുമ്പോളാണ് റിയാസിനെ ഒരു ഫെയ്ക്ക് ഫെമിനിസ്റ്റ് ആയി പലരും കാണുന്നത്. ഫെമിനിസ്റ്റ് ആണെന്നു പറയുന്ന ഒരാളില്‍ നിന്നും ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ല. അതൊന്ന് ശ്രദ്ധിച്ചാല്‍ നല്ലതാണ്'', എന്ന് റോബിൻ പറയുന്നു.

''എന്റെ എന്‍ഗേജ്‌മെന്റിന്റെ സമയത്ത് എന്നോടുളള വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ എന്റെ ഭാര്യയായ പൊടിയെ ഇതിലേക്ക് വലിച്ചിഴച്ചിരുന്നു. അത് അനാവശ്യമായ കാര്യമായിരുന്നു. പറയുന്നത് പ്രവര്‍ത്തിയിലും ഉണ്ടായിരിക്കണം. നല്ല കാഴ്ചപ്പാടും ഒരുപാട് കാര്യങ്ങളില്‍ അറിവും ഉളള ആളാണ് റിയാസ് സലീം. ഇങ്ങനെ ഉളള കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ നല്ലത്. ലക്ഷ്മിയുടെ വിഷയത്തിലും റിയാസ് സലീം ചെയ്തത് തെറ്റ് തന്നെയാണ്. ആ കുട്ടിയെ ഇതിലേക്ക് വലിച്ചിഴച്ചതിന് ഒരു സോറി പറഞ്ഞ് സ്റ്റോറി ഇട്ടാല്‍ നമ്മളൊക്കെ റിയാസിനെ റെസ്‌പെക്ട് ചെയ്യും'', എന്നും ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി റോബിൻ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത