'ഇനി ഓണത്തിന് സദ്യയ്ക്ക് പോയതാകോ? എയറിൽ പോയി പൊട്ടി'; ജയറാമിനെ പരിഹസിച്ച് ബി​ഗ് ബോസ് താരം

Published : Jun 04, 2026, 09:51 PM IST
jayaram

Synopsis

'ട്വന്റി ട്വന്റി' സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിനെക്കുറിച്ച് നടൻ ജയറാം നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനത്തിന് ഇടയാക്കി. മലയാളികളോട് ശബരിമലയെന്നും തമിഴരോട് ദീപാവലിയെന്നും പറഞ്ഞതാണ് വിവാദമായത്.

ഴിഞ്ഞ ഏതാനും ദിവസമായി നടൻ ജയറാം ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ട്വന്റി ട്വന്റി സിനിമയുടെ ക്ലൈമാക്സ് ഷൂട്ടുമായി ബന്ധപ്പെട്ട് മലയാളത്തിൽ ശബരിമലയും തമിഴിൽ ദീപാവലിയും എന്നും പറഞ്ഞതാണ് താരം 'എയറി'ലാകാൻ കാരണമായിരിക്കുന്നത്. പലരും ജയറാമിനെതിരെ പരിഹാസവുമായി പോസ്റ്റുകൾ പങ്കിടുന്നുണ്ട്. നിലനിൽപ്പിന് വേണ്ടി എന്തും കാണിക്കുന്ന അവസ്ഥയാണ് ജയറാമിന്റേതെന്ന് പറയുകയാണ് യുട്യൂബറും ബി​ഗ് ബോസ് താരവുമായ സായ് കൃഷ്ണ(സീക്രട്ട് ഏജന്റ്). വിനയം അഭിനയിക്കുകയാണെന്നും ഈ സംഭവത്തിന് ശേഷം ജയറാമിന്റെ പല പ്രതികരണങ്ങളും കാണുമ്പോൾ സംശയങ്ങൾ തോന്നുന്നുണ്ടെന്നും സായ് പറയുന്നുണ്ട്.

സായ് കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ

ഇയാളെന്താ ഇങ്ങനെ ? ഒരു ഓവര്‍ വിനയം, ഓവര്‍ നന്മ എന്നൊക്കെ ഞാന്‍ കുറച്ച് നാളായി ചിന്തിക്കുവായിരുന്നു. വിനയത്തിന്‍റെ കാര്യത്തില്‍ ഭയങ്കരമായ കാണിച്ച് കൂട്ടലുകളാണ്. അപ്പോഴേ ഡൗട്ട് അടിക്കുന്നുണ്ടായിരുന്നു. തമിഴന്മാരെ കാണുമ്പോള്‍ ഒന്ന് മലയാളികളെ കാണുമ്പോള്‍ വേറൊന്ന്. ക്യാമറയ്ക്ക് മുന്നിലും ആളുകളോട് കാണിക്കുന്നതുമായ വിനയം ഒരുതരം കള്ളത്തരം ഫീല്‍ ചെയ്യും. പക്ഷേ ഇയാളുടെ മിമിക്രിയും കോമഡിയുമൊക്കെ ആസ്വദിച്ചിട്ടുമുണ്ട്. ശ്ശെടാ എജ്ജാതി കള്ളന്‍. എത്ര വൃത്തിയായിട്ടാണ് ഓഡിയന്‍സിനെ പറ്റിക്കാന്‍ പറ്റുന്നത്. അതും ഓവര്‍ വിനയം കാണിച്ചിട്ട്. ദീപാവലിക്ക് പോയതാണോ ശബരിമലയ്ക്ക് പോയതാണോ സത്യം എന്നത് ജയറാം തന്നെ പറയണം. ഇനി ഇതൊന്നും അല്ല ഓണത്തിന് സദ്യ കഴിക്കാൻ പോയതോ?. നിലനിൽപ്പിന് എന്തും ചെയ്യുമെന്നൊരു അവസ്ഥ.

പുതിയ പടം ജൂണ്‍ 5ന് റിലീസാകും. അടുത്ത പടത്തിന് മാത്രം ഇയാള്‍ക്കിനി മലയാളികളെ ഫേസ് ചെയ്താല്‍ മതിയല്ലോ. തമിഴ്നാട്ടില്‍ ഇയാള്‍ക്ക് നല്ല പേരാണ്. മലയാളികള്‍ക്കിടയില്‍ നേരെ തിരിച്ചും. ഒരു മനുഷ്യന് ഇതെങ്ങനെയാണ് സാധിക്കുന്നത്. കള്ളം പറയാന്‍. ഇങ്ങനെ തള്ളിയാല്‍ എയറില്‍ പോയി പൊട്ടാതിരിക്കോ? എന്തായാലും പൊട്ടി. ഇയാൾ പറഞ്ഞ പഴയ ഓരോ കാര്യങ്ങളെല്ലാം വച്ച് നോക്കുമ്പോൾ ഇയാൾ ഫേയ്ക്ക് ഓറ ക്രിയേറ്റ് ചെയ്യുന്നുണ്ട്. അതും ഇന്റസ്ട്രിയിൽ. ഇതൊന്നും കണ്ട് ആരും ഇൻസ്പെയർ ആയരുത്. എന്തായാലും തൂങ്ങി, തൂക്കി. ഇതിനൊക്കെ വിശദീകരണം നൽകുമെന്ന് തോന്നുന്നില്ല. എടാ കള്ളാ എന്നൊരു തോന്നൽ പലപ്പോഴും തോന്നിയിരുന്നു. മനസിലാകുന്നുണ്ട് എല്ലാം.

PREV
Read more Articles on
click me!

Recommended Stories

'ക്ലാവ് പിടിച്ച വിളക്കായിരുന്നു ചേട്ടൻ, ചതിച്ചില്ല, കെട്ടിയില്ലേ'; ജിഷിനെ കുറിച്ച് മനംനിറഞ്ഞ് അമേയ
രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന; വിവാഹം കഴിഞ്ഞോയെന്ന് കമന്റുകൾ