'ക്ലാവ് പിടിച്ച വിളക്കായിരുന്നു ചേട്ടൻ, ചതിച്ചില്ല, കെട്ടിയില്ലേ'; ജിഷിനെ കുറിച്ച് മനംനിറഞ്ഞ് അമേയ

Published : Jun 04, 2026, 07:10 PM IST
Ameya nair

Synopsis

നടൻ ജിഷിൻ മോഹനും നടി അമേയ നായരും അടുത്തിടെ വിവാഹിതരായിരുന്നു. ക്ലാവ് പിടിച്ച വിളക്ക് പോലെയായിരുന്ന ജിഷിനെ, താൻ ക്ഷമയോടെ തേച്ചുമിനുക്കി എടുത്തതാണെന്ന് അമേയ പറഞ്ഞു.

ലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ജിഷിൻ മോഹൻ. പിന്നീട് ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയും ജിഷിൻ തിളങ്ങി. തന്റെ വിവാഹജീവിതവും ഡിവോഴ്സും ലഹരിയിൽ അടിമപ്പെട്ടതുമെല്ലാം മുൻപ് താരം തുറന്നു പറഞ്ഞിട്ടുണ്ട്. അതിൽ നിന്നെല്ലാം തന്നെ കരകയറ്റിയത് നടി കൂടിയായ അമേയ നായർ ആയിരുന്നുവെന്നും ജിഷിൻ പറഞ്ഞു. ഇപ്പോഴിതാ രണ്ട് വർഷത്തോളം പരസ്പരം മനസിലാക്കി ഇവരുവരും വിവാഹവും കഴിച്ചു. തതവസരത്തിൽ‌ ജിഷിനെ കുറിച്ച് അമേയ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

ക്ലാവ് പിടിച്ച വിളക്ക് പോലെയായിരുന്നു ജിഷിൻ എന്നും അതിനെ തേച്ച് മിനുക്കി എടുത്തതാണെന്നും അമേയ പറയുന്നു. "മറ്റൊരാളുടെ നാവിന്‍ തുമ്പില്‍ നിന്നും ഞാനൊരാളേയും വിലയിരുത്താറില്ല. എനിക്ക് ഒരിക്കലും ഒക്കെ ആല്ലാത്തൊരാളായിരുന്നു ജിഷിന്‍ ചേട്ടന്‍. പക്ഷേ എവിടെയോ ഇയാളിലൊരു നന്മയുണ്ടെന്ന് തോന്നി. കറക്ട് റൂട്ട് കിട്ടിയാല്‍ ശരിയാകുമെന്ന് തോന്നി. അതിന് വേണ്ടി ഞാന്‍ എഫേര്‍ട്ട് ഇട്ടു. ഇവിടെ വരെ എത്തിയത് അതുകൊണ്ടാണ്. ക്ലാവ് പിടിച്ച് കിടക്കുന്ന വിളക്കെന്ന് പറയില്ലേ. അതൊന്നെടുത്ത് കഴുകി വച്ചാല്‍ നല്ല ഐശ്വര്യമുള്ളതാണ്. എല്ലാവരും പറഞ്ഞും പറയിപ്പിച്ചുമൊക്കെ മോശമാക്കി ഇട്ടിരിക്കുകയാണ്. എന്തുകൊണ്ട് ആയാള്‍ക്കൊരു കൈ കൊടുത്തു കൂടാ എന്ന് എനിക്ക് തോന്നി. ചിലപ്പോഴൊന്നെ കുഴിയിലേക്ക് വലിച്ചിടാനും പറ്റും കയറി വരാനും പറ്റും. നല്ലൊരു കൈ തന്നിട്ടുണ്ട്. കയറി വന്നാല്‍ നിങ്ങള്‍ക്ക് നല്ലതെന്ന് ഞാന്‍ ചേട്ടനോട് പറഞ്ഞിരുന്നു. പുള്ളി കയറിയും വന്നു. ഒരുദിവസം കൊണ്ട് സ്വിച്ച് ഇട്ടപോലെ ഒരാളെ മാറ്റി എടുക്കാന്‍ പറ്റില്ല. ക്ഷമ വേണം. ചേട്ടന്‍ പതിയെ മാറി മാറി ഇപ്പോഴെന്‍റെ നല്ലൊരു ഭര്‍ത്താവാണ്", എന്നാണ് അമേയ പറയുന്നത്.

തങ്ങൾക്ക് നേരെ വന്ന കമന്റുകളെ കുറിച്ചും ജിഷിൻ പറഞ്ഞു. "ഒരാളുടെ കമന്റ് എനിക്ക് ഇഷ്ടപ്പെട്ടു. 'അവന് ചതിച്ചില്ലല്ലോ കെട്ടിയില്ലോ. പിന്നെ നിങ്ങള്‍ക്ക് എന്താ പ്രശ്നം' എന്ന് പറഞ്ഞു. അങ്ങനെയും ചിന്തിക്കുന്ന ആള്‍ക്കാരുണ്ട്. ഇവന്‍ ഇവളേയും കളഞ്ഞിട്ട് പോകും എന്നായിരുന്നു തുടക്കത്തില്‍. കൂടിയാല് രണ്ട് മാസം എന്ന് പറഞ്ഞവരും ഉണ്ട്. എടോ.. രണ്ട് മാസമല്ല, രണ്ട് വര്‍ഷം കഴിഞ്ഞു. അത്രയും നാള്‍ ഒന്നിച്ച് നിന്നതിന് ശേഷമാണ് വിവാഹമെന്ന തീരുമാനത്തില്‍ എത്തിയകതും", എന്നായിരുന്നു ജിഷിന്റെ വാക്കുകൾ.

PREV
Read more Articles on
click me!

Recommended Stories

'കേരളത്തിൽ ഇപ്പോൾ പ്രേമിക്കാൻ പറ്റിയ അന്തരീക്ഷമാണോ?'; അഹമ്മദ് കബീർ ചിത്രം 'മെനി മെനി ഹാപ്പി റിട്ടേൺസ്' ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി!
'തിരിച്ചു വരുമ്പോൾ ഫെമിനിസ്റ്റ് ആകാതിരുന്നാൽ മതി..'; രാഹുൽ ഈശ്വറിനോട് അഖിൽ മാരാർ; ബിഗ് ബോസിലേക്കോ?