'യഥാർത്ഥ എന്നെ കണ്ടവൾ, എന്റെ ചോക്കി'; ഒരിക്കലും അവസാനിക്കാത്ത കഥ തുടങ്ങുന്നെന്ന് സിബിൻ

Published : May 15, 2025, 08:12 PM ISTUpdated : May 15, 2025, 08:54 PM IST
'യഥാർത്ഥ എന്നെ കണ്ടവൾ, എന്റെ ചോക്കി'; ഒരിക്കലും അവസാനിക്കാത്ത കഥ തുടങ്ങുന്നെന്ന് സിബിൻ

Synopsis

ഇരുവരുടേയും രണ്ടാം വിവാഹമാണ്. 

ബി​ഗ് ബോസ് മലയാള സീസൺ ആറിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ ആളാണ് സിബിൻ. അതിന് മുൻപ് തന്നെ ഡിജെ, കൊറിയോ​ഗ്രാഫർ എന്നീ നിലകളിൽ അറിയപ്പെട്ട സിബിൻ ഷോയിൽ നിന്നും പകുതിയിൽ വച്ച് പുറത്തു പോയെങ്കിലും വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ ഈ കാലയളവിൽ സാധിച്ചിരുന്നു. ഷോയ്ക്ക് ശേഷം തന്റേതായ പ്രവർത്തന മേഖലകളിൽ മുന്നേറുന്ന സിബിനും ആര്യ ബഡായിയും തമ്മിലുള്ള വിവഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ആര്യ ആയിരുന്നു ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 

ആര്യയുടെ ഹൃദ്യമായ പോസ്റ്റിന് പിന്നാലെ സിബിൻ പങ്കിട്ട വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തന്നെ തകർക്കാന്‍ കഴിയുന്ന തരത്തിലുള്ള നിരവധി തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുള്ള ആളാണ് താനെന്നും അപ്പോഴേല്ലാം ഉപാധികളൊന്നും ഇല്ലാതെ തനിക്കൊപ്പം നിന്ന വ്യക്തിയാണ് ആര്യയെന്നും സിബിൻ കുറിക്കുന്നു. തന്റെ റയാൻ ആര്യയുടെ മകൾ ഖുഷി എന്നിവർക്കൊപ്പം ഒരിക്കലും അവസാനിക്കാത്ത കഥ എഴുതാൻ തുടങ്ങുകയാണെന്നും സിബിൻ കുറിക്കുന്നു. 

"ജീവിതത്തിൽ ഒരുപാട് തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുള്ള ആളാണ് ഞാൻ. പലപ്പോഴും എന്നെ തന്നെ നഷ്‌ടപ്പെടുത്തുകയും തകർക്കുകയും ചെയ്‌തവ ആയിരുന്നു അവ. എന്നാൽ ആ ഓരോ കൊടുങ്കാറ്റിലും ഒരു സ്ഥിരത 
എനിക്ക് ഉണ്ടായിരുന്നു. ഒരു പരാതിയുമില്ലാതെ, വിധിയില്ലാതെ, ഉപാധികളില്ലാതെ എന്നോടൊപ്പം നിന്ന ഒരു വ്യക്തി. അത് അവളാണ്..എൻ്റെ ഉറ്റ സുഹൃത്ത്, ആര്യ.. എനിക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറം അവളെന്നെ മനസ്സിലാക്കി. ചിലപ്പോൾ ഒരു വാക്കുപോലും പറയാതെ തന്നെ. യഥാർത്ഥ ഞാൻ ആരാണെന്ന് അവൾ കണ്ടു. എല്ലാ കുറവുകളും അം​ഗീകരിച്ചു തന്നെ എന്നെ സ്നേഹിച്ചു. അവളോടൊപ്പമുള്ള നിമിഷങ്ങളിൽ എല്ലായ്പ്പോഴും ഒരു സുരക്ഷിതത്വം എനിക്ക് തോന്നി. ഒടുവിൽ അവളോടൊപ്പം എന്നും ജീവിക്കാനും സ്നേഹിക്കാനും ഞാൻ തീരുമാനമെടുത്തു. എൻ്റെ ഉറ്റ ചങ്ങാതിയും നിശബ്ദതയിലെ എൻ്റെ ചിരിയും എൻ്റെ ആശ്വാസവുമായ എൻ്റെ ചോക്കിയെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. എൻ്റെ ചോക്കി. എൻ്റെ മകൻ റയാൻ. ഒപ്പം, എൻ്റെ മകൾ ഖുഷിയുമായി ഞാൻ പൂർണ്ണഹൃദയത്തോടെ ഒരിക്കലും അവസാനിക്കാത്ത ഒരു കഥ എഴുതാൻ തുടങ്ങുകയാണ്. നന്ദി, ദൈവമേ", എന്നാണ് സിബിൻ കുറിച്ചത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത