നീല ഗൗണിൽ സുന്ദരിയായി നയന; ബ്രൈഡൽ ഷവർ ചിത്രങ്ങൾ ശ്രദ്ധനേടുന്നു

Published : May 15, 2025, 03:52 PM IST
നീല ഗൗണിൽ സുന്ദരിയായി നയന; ബ്രൈഡൽ ഷവർ ചിത്രങ്ങൾ ശ്രദ്ധനേടുന്നു

Synopsis

പ്രണയവിവാഹമാണ് നയന ജോസന്റെയും ഗോകുലിന്റേതും.

മിനിസ്‌ക്രീൻ- ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് നയന ജോസൻ. ‌ കൂടെവിടെ എന്ന പരമ്പരയിലൂടെയും വിവിധ ഡാൻസ് റിയാലിറ്റി ഷോസിലൂടെയും ആണ് നയന ആരാധകരെ നേടിയത്. നർത്തകി എന്ന നിലയിലും പ്രശസ്തയാണ്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പവിത്രം എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്.  ഓട്ടോഡ്രൈവറായാണ് നയന സീരിയലിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ ജീവിതത്തിലെ വലിയൊരു സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് നയന. തന്റെ ബ്രൈഡൽ ഷവർ ചിത്രങ്ങളാണ് നയന പങ്കുവെച്ചിരിക്കുന്നത്.

നീല ഗൗൺ അണിഞ്ഞാണ് ബ്രൈഡൽ ഷവർ ചടങ്ങുകൾക്കായി നയന എത്തിയത്. നയനയുടെ സുഹൃത്തുക്കൾ ചേർന്നാണ് ആഘോഷങ്ങൾ സംഘടിപ്പച്ചത്. വർക്കലയിലെ വെക്കേ നെസ്റ്റ് ട്രോപ്പിക്കൽ ബീച്ച് റിസോർട്ടിൽ വെച്ചായിരുന്നു ആഘോഷം. ബ്രൈ‍ഡൽ ഷവർ ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും നയന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിനു താഴെ സെലിബ്രിറ്റികളടക്കം നിരവധി പേരാണ് നയനക്ക് ആശംസകൾ അറിയിച്ച് കമന്റ് ചെയ്യുന്നത്.

കഴിഞ്ഞ വർഷം മെയിലായിരുന്നു നയനയുടെ വിവാഹനിശ്ചയം. ഡാൻസറും മോഡലുമായ ഗോകുലാണ് നയനയെ വിവാഹം ചെയ്യാൻ പോകുന്നത്. പ്രണയവിവാഹമാണ് ഇരുവരുടേതും. വീട്ടിൽ നിന്നും നിരവധി എതിർപ്പുകൾ ഉണ്ടായിരുന്നുവെന്നും പ്രണയം വിവാഹത്തിലേക്ക് എത്തിക്കാൻ എല്ലാവരുടേയും സമ്മതത്തിനായി താൻ ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും എൻഗേജ്മെന്റ് ചിത്രങ്ങൾ പങ്കിട്ട് നയന കുറിച്ചിരുന്നു.

അഭിനയ ജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയിലും നര്‍ത്തകിയെന്ന നിലയിലുള്ള പരിശീലനത്തിന് സമയം കണ്ടെത്താറുമുണ്ട് നയന. ചെറുപ്പം മുതലേ ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയും പഠിക്കുന്നുമുണ്ട്. അങ്ങനെയാണ് സൂപ്പർ ഡാൻസർ എന്ന ഡാൻസ് റിയാലിറ്റി ഷോയിലേക്ക് എത്തുന്നത്. പങ്കെടുന്ന ഒരു റിയാലിറ്റി ഷോയിൽ ടൈറ്റിൽ വിന്നർ കൂടിയാണ് നയന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത