വ്യായാമവും ഡയറ്റും തന്നെയാണ് വണ്ണം കുറക്കാൻ ശരിയായ മാർഗം, ഇഞ്ചക്ഷനെടുത്തത് ആർക്കും പ്രചോദനമാകാനല്ല..; തുറന്നുപറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്

Published : Jul 07, 2026, 04:21 PM IST
Sowbhagya Venkitesh

Synopsis

ശരീരഭാരം കുറയ്ക്കാൻ ഇഞ്ചക്ഷൻ എടുത്തതിനെക്കുറിച്ച് നടി സൗഭാഗ്യ വെങ്കിടേഷ് വിശദീകരിച്ചു. വ്യായാമവും ഡയറ്റും ഫലം നൽകാത്തതിനാലാണ് ഈ മാർഗ്ഗം തിരഞ്ഞെടുത്തതെന്നും, കള്ളം പറയാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് സത്യം വെളിപ്പെടുത്തിയതെന്നും അവർ പറഞ്ഞു.

നടി, നർത്തകി, സോഷ്യൽ മീഡിയ താരം എന്നീ നിലകളിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ വ്യക്തിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടനും സോഷ്യൽ മീഡിയ താരവുമായ അർജുൻ സോമശേഖരനാണ് സൗഭാഗ്യയുടെ ഭർത്താവ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ സജീവമാണ് സൗഭാഗ്യ. അടുത്തിടെ ശരീരഭാരം കുറച്ച് കൂടുതൽ സ്ലിമ്മായി മാറിയിരിക്കുകയാണ് സൗഭാഗ്യ. സൗഭാഗ്യയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇഞ്ചക്ഷനും വർക്കൗട്ടും ഡയറ്റുമാണ് തന്നെ ഈ രൂപത്തിലേക്ക് എത്തിച്ചതെന്ന് സൗഭാഗ്യ വെളിപ്പെടുത്തിയിരുന്നു. ഇഞ്ചക്ഷൻ എടുത്ത് വണ്ണം കുറച്ചതിനെ ചിലർ വിമർശിക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

''ഇഞ്ചക്ഷന്‍ എടുക്കുന്ന കാര്യം ഓപ്പണായിട്ടാണ് ഞാന്‍ സംസാരിച്ചത്. എല്ലാവര്‍ക്കും ഇതൊരു പ്രചോദനം ആവണം, എല്ലാവരും ഇത് കണ്ടിട്ട് പോയിട്ട് എടുക്കട്ടെ എന്ന ഉദ്ദേശത്തോടെയല്ല ഞാനത് ഓപ്പണായി പറഞ്ഞത്. ഡയറ്റിലൂടെയും വര്‍ക്കൗട്ടിലൂടെയുമാണ് മെലിഞ്ഞത് എന്ന് കള്ളം പറയാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് അക്കാര്യം തുറന്ന് പറഞ്ഞത്. വേണമെങ്കിൽ എനിക്കങ്ങനെ തള്ളാമായിരുന്നു. ഉള്ളത് ഉള്ളത് പോലെ പറയണം എന്നേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. കള്ളം പറഞ്ഞ് എനിക്കൊന്നും നേടാനില്ല.

ഇഞ്ചക്ഷനൊപ്പം വര്‍ക്കൗട്ടും ഡയറ്റും ഞാന്‍ ഫോളോ ചെയ്യുന്നുണ്ട്. വര്‍ക്കൗട്ട് ചെയ്യുന്നവരെ ഡീമോട്ടിവേറ്റ് ചെയ്യാന്‍ വേണ്ടിയുമല്ല ഞാന്‍ ഇത് തുറന്ന് പറഞ്ഞത്. എളുപ്പവഴി എന്ന നിലയിലല്ല ഇഞ്ചക്ഷന്‍ എടുത്തത്. വളരെ ആക്ടീവ് ലൈഫ് സ്റ്റൈല്‍ ഉള്ള ആളാണ് ഞാന്‍. അതിന് പുറമെ വര്‍ക്കൗട്ടും വ്യായാമവും എല്ലാം ചെയ്യുന്നുണ്ട്. അതൊന്നും ചെയ്തിട്ട് റിസള്‍ട്ട് ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു ട്രീറ്റ്‌മെന്റിമെന്റിനെക്കുറിച്ച് അറിയാന്‍ ശ്രമിച്ചതും അത് ഫോളോ ചെയ്തതും. എല്ലാവര്‍ക്കും പോയി എടുക്കാന്‍ പറ്റുന്ന ഒരു ഇഞ്ചക്ഷനല്ല ഇത്. ബിഎംഐ കറക്ടായിരിക്കണം. നല്ല ചെലവുമാണ്. നിങ്ങള്‍ക്ക് വേണം എന്നുണ്ടെങ്കില്‍ ഡോക്ടറെ പോയി കാണുക. എടുക്കാന്‍ താത്പര്യമില്ലെങ്കില്‍ തീര്‍ച്ചയായും എടുക്കേണ്ടതില്ല. വ്യായാമവും ഡയറ്റും തന്നെയാണ് ഏറ്റവും ശരിയായ മാര്‍ഗം'', സൗഭാഗ്യ വീഡിയോയിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'ഞാൻ എന്നും ഇങ്ങനെ കിടക്കണം എന്നാണോ നിങ്ങളുടെ ആഗ്രഹം'? വിമർശകരോട് രേണു സുധി
'റിതപ്പന് ഭയങ്കര വിഷമമായിരുന്നു'; ആ തീരുമാനം എടുക്കാനുണ്ടായ സാഹചര്യം പങ്കുവച്ച് രേണു സുധി