'അബോഷനാവും എന്നൊക്കെ എങ്ങനെ പറയാന്‍ പറ്റുന്നു?'; നെഗറ്റീവ് കമന്റുകളെക്കുറിച്ച് അഭിശ്രീ

Published : May 27, 2026, 06:32 PM IST
Abhisree

Synopsis

മിനിസ്ക്രീൻ താരങ്ങളായ അഭിലാഷും ഭാര്യ ശ്രീകുട്ടിയും തങ്ങളുടെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച ഇരുവരും, ഈ സമയത്ത് സജീവമായിരിക്കുന്നതിനെതിരെയുള്ള നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചു. Abhisree reacted to the negative comments related to Pregnancyu

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പരിചിതമായ പേരായിരിക്കും അഭിശ്രീ. മിനിസ്ക്രീൻ താരമായ അഭിലാഷും ഭാര്യ ശ്രീക്കുട്ടിയുമാണ് ഈ പേരിനു പിന്നിലെ താരങ്ങൾ. ഇൻസ്റ്റഗ്രാമിലും യുട്യൂബിലും ഇതേ പേരിൽ തന്നെയാണ് ഇവർ അറിയപ്പെടുന്നതും. ഇത്തവണത്തെ ബിഗ്ബോസിലും അഭിലാഷ് മാറ്റുരച്ചിരുന്നു. തങ്ങളുടെ ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരുമിപ്പോൾ. ഇതുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഇവർ പുതിയ വ്ളോഗിൽ പങ്കുവെച്ചിരിക്കുന്നത്.

''കുഞ്ഞിന്റെ ചവിട്ടൊക്കെ കിട്ടുമ്പോള്‍ വല്ലാത്തൊരു ഫീലിംഗാണ്. അതൊക്കെ വീഡിയോ എടുത്ത് വെച്ചിട്ടുണ്ട്. സ്കാനിങ്ങിൽ ഓരോ പ്രാവശ്യം ബേബിയെ കാണുമ്പോഴും സന്തോഷമാണ്. ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ ബേബി അനങ്ങുന്നതൊക്കെ നമുക്ക് മനസിലാവും. ആദ്യ മൂന്ന് മാസം ഞാന്‍ ബെഡ്‌റെസ്റ്റായിരുന്നു. ഡോക്ടര്‍ വിശ്രമിക്കാന്‍ പറഞ്ഞിരുന്നു. അതുകഴിഞ്ഞാണ് ഞാന്‍ വീഡിയോ ഒക്കെ ചെയ്ത് തുടങ്ങിയത്. ഹെല്‍ത്തിയാണെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു'', ശ്രീക്കുട്ടി പറഞ്ഞു.

''പ്രഗ്നൻസി ഫോട്ടോഷൂട്ടുമായും അല്ലാതെയും ബന്ധപ്പെട്ടു വരുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ചും ഇരുവരും പ്രതികരിച്ചു. നെഗറ്റീവ് കമന്റുകളൊന്നും ഞങ്ങള്‍ പൊതുവെ മൈന്‍ഡ് ചെയ്യാറില്ല. ചില കമന്റുകൾ മാത്രം കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. ഡാൻസ് ചെയ്യുന്ന വീഡിയോകൾക്കു താഴെ, നിങ്ങള്‍ക്കെന്തെങ്കിലും പറ്റും, അബോര്‍ഷനാവും എന്നൊക്കെ എങ്ങനെയാണ് പറയാന്‍ പറ്റുന്നത്. ഗര്‍ഭിണിയായാല്‍ വീട്ടിനകത്ത് വിശ്രമത്തില്‍ കഴിയണമെന്നൊന്നും ഇല്ല. അതൊക്കെ പഴയ ചിന്താഗാതികളാണ്. ഇതെന്താ വല്ല അസുഖമെങ്ങാനുമാണോ. ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നവരല്ല. ഗര്‍ഭമുണ്ടെന്ന് കരുതി, ചെയ്തിരുന്ന കാര്യങ്ങളെല്ലാം നിര്‍ത്തി, വീട്ടില്‍ ഇങ്ങനെ ചടഞ്ഞ് കൂടിയിരിക്കണോ, അതിലൊന്നും ഞങ്ങളെ കിട്ടി. ഒന്നും ചെയ്യാതെ, തടിച്ച് വീര്‍ത്ത് സിസേറിയനിലേക്ക് പോവാനൊന്നും വയ്യ. ഇപ്പോൾ നോർമൽ ഡെലിവറിക്കുള്ള സാധ്യത കൂടുതലാണ്'', ഇരുവരും കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

'സ്വന്തം പിറന്നാളിന് അച്ഛനും അമ്മയ്ക്കും സർപ്രൈസ്'; ഹണ്ടർ 350 സമ്മാനമായി നൽകി ബിൻസി
'നെ​ഗറ്റീവ് കമന്‍റുകള്‍ ഫേസ്ബുക്കില്‍, ഇന്‍സ്റ്റ​ഗ്രാമില്‍ അതില്ല'; കാരണം പറഞ്ഞ് ജിഷിന്‍ മോഹന്‍