
താനും ഭർത്താവ് അർജുൻ സോമശേഖരനും പിരിയാൻ പോകുകയാണ് എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് സൗഭാഗ്യ വെങ്കിടേഷ്. ''ഞങ്ങളിൽ ഒരാൾ മരിക്കുന്നതുവരെ, ജീവിതകാലം മുഴുവൻ വിവാഹിതരായി പരസ്പരം വിശ്വസ്തരായി തുടരുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. പ്രിയപ്പെട്ട മഞ്ഞപത്രം....ക്ഷമിക്കണം...'', എന്നാണ് അർജുനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ക്ലോത്തിങ്ങ് ബ്രാൻഡ് നിർത്തലാക്കി എന്ന വാർത്തയാണ് വളച്ചൊടിച്ച് ഡിവോഴ്സ് വരെ എത്തിച്ചത് എന്നാണ് പോസ്റ്റിനു താഴെ ചിലർ കമന്റ് ചെയ്തിരിക്കുന്നത്.
അർജുനുമായി ബന്ധപ്പെട്ടു വരുന്ന കമന്റുകളോട് കഴിഞ്ഞ ദിവസവും സൗഭാഗ്യ പ്രതികരിച്ചിരുന്നു. ''താര കല്യാണ്‍ അമ്പോറ്റിയെപ്പോലെ വളര്‍ത്തിയ ആ കൊച്ചിനെയിട്ട് എന്തൊരു പട്ടിപ്പണിയാണ് എടുപ്പിക്കുന്നത് എന്ന് കമന്റുകൾ കണ്ടു. പട്ടിപ്പണി, പട്ടി ഷോ എന്നൊക്കെ ഞാന്‍ തന്നെ ക്യാപ്ഷനില്‍ കൊടുക്കാറുണ്ട്. വെറുതെ ഒരു രസത്തിന് ചെയ്യുന്നതാണ്. ഇതൊന്നും ഒരിക്കലും അര്‍ജുന്‍ ചേട്ടന്‍ മാത്രം വാങ്ങിച്ച് വെച്ചിരിക്കുന്നതല്ല. നമ്മുടെ ഇഷ്ടമാണ്. എന്റെയും, അര്‍ജുന്‍ ചേട്ടന്റെയും ഇഷ്ടത്തിലുള്ളവരാണ് ഇവിടെയുള്ളതെല്ലാം. എല്ലാ കാര്യങ്ങളും അങ്ങനെയാണ്. അതുകൊണ്ടാണ് നമ്മള്‍ മാത്രമായി താമസിക്കുന്നത്. വ്യത്യസ്ത അഭിപ്രായമുള്ളവരൊന്നും നമ്മുടെ കൂടെയില്ല.
നമ്മളെ ടോളറേറ്റ് ചെയ്യാന്‍ കൂടെയുള്ളവര്‍ക്ക് ചിലപ്പോള്‍ ബുദ്ധിമുട്ട് കാണും. എല്ലാവര്‍ക്കും ഡോഗ്‌സിനെ ഇഷ്ടപ്പെട്ടെന്ന് വരില്ല. നമ്മുടെ ലൈഫ് സ്റ്റൈല്‍ ഇഷ്ടപ്പെടണമെന്നില്ല. എല്ലാവര്‍ക്കും നമ്മുടെ തീരുമാനങ്ങൾ ഓക്കെയാവണമെന്നില്ല. ഞങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഓക്കെയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ കെട്ടിയത്. ഇത്രയും വര്‍ഷമായിട്ട് ഒന്നിച്ച് തുടരുന്നതും. ഇതൊക്കെ ഞങ്ങളൊന്നിച്ചെടുത്ത തീരുമാനങ്ങളാണ്. ദൈവാധീനം കൊണ്ട് എന്റെ ഇഷ്ടത്തിന് അര്‍ജുന്‍ ചേട്ടന്‍ എതിര് നില്‍ക്കാറില്ല. ഞാനും നില്‍ക്കാറില്ല. ഞങ്ങളുടെ ബന്ധം അങ്ങനെ ദൃഢമായി പോയിക്കൊണ്ടിരിക്കും. എന്നാണ് സൗഭാഗ്യ പറഞ്ഞത്.