'ഈ കോമ്പാ ഞാൻ മിസ് ചെയ്യുന്നു'; മകളും മുത്തശ്ശിയുമായുള്ള വീഡിയോ പങ്കുവെച്ച് സൗഭാഗ്യ

Published : Feb 14, 2025, 10:32 PM IST
'ഈ കോമ്പാ ഞാൻ മിസ് ചെയ്യുന്നു'; മകളും മുത്തശ്ശിയുമായുള്ള വീഡിയോ പങ്കുവെച്ച് സൗഭാഗ്യ

Synopsis

2023 ൽ എൺപത്തി ഏഴാമത്തെ വയസിൽ ആയിരുന്നു സുബ്ബലക്ഷ്മിയുടെ വിയോഗം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് സൗഭാഗ്യ വെങ്കിടേഷിന്റേത്. സൗഭാഗ്യയുടെ അമ്മ താരാ കല്യാൺ നടിയും നർത്തകിയുമാണ്. അവതാരകന്‍, നടൻ, നര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ വ്യക്തിത്വമായിരുന്നു സൗഭാഗ്യയുടെ അച്ഛൻ രാജാറാമിന്റേത്. സൗഭാഗ്യയുടെ മുത്തശ്ശി ആര്‍ സുബ്ബലക്ഷ്‍മിയും നടിയും സംഗീതജ്ഞയുമായിരുന്നു. 2023 നവംബറിലായിരുന്നു സുബ്ബലക്ഷ്മിയുടെ മരണം.

ഇപ്പോൾ മകൾ സുദർശനയും മുത്തശ്ശി സുബ്ബലക്ഷ്‍മിയും തമ്മിലുള്ള സ്നേഹം പ്രകടമാക്കുന്ന ഹൃദയഹാരിയായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ.  ഇൻസ്റ്റഗ്രാമിലാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. ''ഈ കോമ്പാ ഞാൻ മിസ് ചെയ്യുന്നു, അമ്മാമയെ സുധാപ്പു ഒരിക്കലും മറക്കരുതേ എന്ന് ഞാൻ ആഗ്രഹിക്കുന്നു'', വീഡിയോ പങ്കുവെച്ച് സൗഭാഗ്യ കുറിച്ചു.

2023 ൽ എൺപത്തി ഏഴാമത്തെ വയസിൽ ആയിരുന്നു വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സുബ്ബലക്ഷ്മിയുടെ വിയോഗം. ഒരു സംഗീതജ്ഞ ആയിട്ടാണ് സുബ്ബലക്ഷ്മിയുടെ കലാജീവിതം ആരംഭിച്ചത്. ജവഹര്‍ ബാലഭവനില്‍ സംഗീത അധ്യാപക ആയിരുന്ന സുബ്ബലക്ഷ്മി ഓൾ ഇന്ത്യ റേഡിയോയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  നന്ദനം എന്ന ചിത്രത്തിലൂടെ ആണ് താരം വെള്ളിത്തിരയിൽ എത്തുന്നത്. നന്ദനത്തിലെ വേശാമണി അമ്മാളെ പ്രേക്ഷകർ ഒരിക്കലും മറക്കാൻ ഇടയില്ല. വിജയ് നായകനായി എത്തിയ ബീസ്റ്റ് എന്ന ചിത്രത്തിലാണ് സുബ്ബലക്ഷ്മി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, സംസ്‍കൃതം തുടങ്ങിയ ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

 

മകൾ താര കല്യാണും കൊച്ചുമകൾ സൗഭാഗ്യയും ചേർന്നാണ് സുബ്ബലക്ഷ്മിയെ ശുശ്രൂഷിച്ചിരുന്നത്. മകൾ സുദർശനയും സുബ്ബലക്ഷ്മിയും തമ്മിലുള്ള രസകരമായ നിരവധി വീഡിയോകൾ സുബ്ബലക്ഷ്‍മിയുടെ വേർപാടിന് ശേഷം സൗഭാഗ്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

ALSO READ : കേന്ദ്ര കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'കേപ്‍ടൗണ്‍' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്