
സമൂഹമാധ്യമങ്ങളിൽ തനിക്കും അമ്മക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തിയയാൾക്കെതിരെ ആക്ടിവിസ്റ്റും സോഷ്യൽ മീഡിയ താരവുമായ ശ്രീലക്ഷ്മി അറക്കൽ രംഗത്ത്. ഒരാളുടെ ജീവിതം അറിയാതെ , അയാള് കടന്നു വന്ന വഴികൾ അറിയാതെ അയാളെ ഇങ്ങനെ സൈബർ ബുള്ളിയിങ്ങിന് ഇട്ടു കൊടുക്കുന്നത് എന്ത് കഷ്ടമാണെന്ന് ശ്രീലക്ഷ്മി ചോദിക്കുന്നു.
''ഞാൻ ഐഎഫ്എഫ്കെയ്ക്ക് പോയ സമയത്ത് ഒരാൾ കളങ്കാവൽ സിനിമയുടെ റിവ്യൂ ചോദിക്കുകയും അതിനകത്തെ മമ്മൂട്ടിയെ കണ്ടപ്പോൾ എനിക്ക് എൻ്റെ സ്വന്തം അച്ഛനെ ആണ് ഓർമ വന്നത് എന്ന് പറഞ്ഞ വീഡിയോ എടുത്ത് വിക്കി തഗ് എന്ന മഹാൻ വലിയ രീതിയിൽ റിയാക്ട് ചെയ്ത് എന്നെ സൈബർ ബുള്ളിയിങ്ങിന് ഇട്ടു കൊടുക്കുന്നത് വളരെ മോശം ആണ്. അതിൻ്റെ അടിയിലെ കമന്റുകൾ അതിലും മോശം ആണ്. ഒരു കുട്ടിയുടെ തെറ്റ് ആണോ നല്ല തന്തക്ക് ഉണ്ടായില്ല എന്നത്.
ഞാൻ ആവർത്തിച്ച് ആവർത്തിച്ച് പറയുന്ന കാര്യമാണ് ഞാൻ നല്ല തള്ളക്കു ആണ് ഉണ്ടായത് എന്ന്. ഒരാളുടെ ജീവിതം അറിയാതെ , അയാള് കടന്നു വന്ന വഴികൾ അറിയാതെ അയാളെ ഇങ്ങനെ സൈബർ ബുള്ളിയിങ്ങിന് ഇട്ടു കൊടുക്കുന്നത് എന്ത് കഷ്ടമാണ്. എൻ്റെ അമ്മ സമൂഹത്തിൽ നിലയും വിലയും ഉള്ള ഒരു അങ്കണവാടി ടീച്ചർ ആണ്. കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുന്ന ആൾ ആണ്. വിക്കി തഗിന് മാന്യത ഉണ്ട് എങ്കിൽ എൻ്റെ അമ്മയെ ഉൾപ്പെടെ സൈബർ ബുള്ളിയിംഗിന് ഇട്ടു കൊടുത്തതിന് മാപ്പ് പറയണം. മാന്യത ഉണ്ടെങ്കിൽ മാത്രം.
പിന്നെ അച്ഛൻ ഇല്ലാതെ എൻ്റെ അമ്മ ഒറ്റക്ക് വളർത്തിയ ഞാൻ രണ്ടു ഡിഗ്രിയും രണ്ടു പിജിയും എടുത്ത് ജോലി ചെയ്തു ജീവിക്കുന്നു. കഷ്ടപ്പെട്ട് രാവിലെയും വൈകിട്ടും ജോലിക്ക് പോയി പകൽ പഠിക്കാൻ പോയി ആണ് ബിഎഡ് & എം എഡ് പാസ് ആയത്. അതും കേരളത്തിലെ ഏറ്റവും നല്ല ഗവൺമെന്റ് കോളേജിൽ. 95% ഡിഗ്രിക്ക് മാർക്ക് ഉള്ളവർക്ക് മാത്രമേ ആ കോളേജിൽ അഡ്മിഷൻ കിട്ടുകയുള്ളൂ. അതുപോലെ B.Sc ഫിസിക്സ് & M.Sc ഫിസിക്സ് പഠിച്ചു പാസ് ആകണമെങ്കിൽ ഇതുപോലെ യൂട്യൂബിൽ വന്നു ഡയലോഗ് അടിക്കുന്ന ബുദ്ധി ഒന്നും പോര. പഠിച്ചവരെ, അവരുടെ മെറിറ്റിനെയെങ്കിലും റെസ്പെക്ട് ചെയ്യാൻ പഠിക്ക്'', ശ്രീലക്ഷ്മി ഫെയ്സ്ബുക്കിൽ കുറിച്ചു.