'എനിക്ക് സമാധാനം വേണ്ടേ, അപ്പനെ കണ്ടാകും മക്കൾ വലുതാകുന്നത്'; ഭർത്താവിന്റെ മദ്യപാനത്തെക്കുറിച്ച് സുമ ജയറാം

Published : Jul 10, 2026, 07:11 PM IST
Suma Jayaram

Synopsis

ഭർത്താവിന്‍റെ മദ്യപാനത്തിലൂടെ വലിയ മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്ന് നടി സുമ ജയറാം. കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് അച്ഛന്റെ സാന്നിധ്യം അനിവാര്യമാണെന്നും, കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും സുമ.

ര്‍ത്താവിന്റെ മദ്യപാനം മൂലം താൻ വലിയ ട്രോമ അനുഭവിച്ചിട്ടുണ്ടെന്ന് നടി സുമ ജയറാം അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഭർത്താവ് ലല്ലുഷിന്റെ വീട്ടുകാരിൽ നിന്ന് താൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട് എന്നും താരം വ്ളോഗിലൂടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയ വ്ളോഗിലും അതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ സംസാരിക്കുകയാണ് സുമ.

''പുകവലിയും മദ്യപാനവും ഒഴിവാക്കിയാല്‍ തന്നെ ലല്ലുവിന്റെ ആരോഗ്യം ഓക്കെയാവും. മക്കളുടെ കാര്യം ഓര്‍ത്താല്‍ മതിയാവും. അപ്പനെ ആവശ്യമുള്ള സ്ഥലത്ത് അപ്പനെ തന്നെയാണ് ആവശ്യം. അമ്മയെയല്ല. അവര്‍ കുഞ്ഞുങ്ങളല്ലേ. അപ്പനെ കിട്ടാതെ വളര്‍ന്നതില്‍ എനിക്കൊരുപാട് സങ്കടമുണ്ട്. ചെറുപ്പത്തില്‍ നന്നായി മിസ് ചെയ്തു. മുതിര്‍ന്നപ്പോള്‍ ഞാന്‍ അതേക്കുറിച്ച് ചിന്തിക്കാറേയില്ല. ആണ്‍കുട്ടികളാവുമ്പോള്‍ അപ്പന്‍മാരോട് കുറേക്കൂടി സ്‌നേഹമായിരിക്കും. അതുപോലെ തന്നെ അപ്പനെ നോക്കിയായിരിക്കും അവര്‍ വലുതാവുന്നത്. അപ്പന്‍ എങ്ങനെയാണ് വണ്ടിയോടിക്കുന്നത്, വണ്ടിയെങ്ങനെയാണ് ക്ലീന്‍ ചെയ്യുന്നത്, അതൊക്കെ ആണ്‍കുട്ടികള്‍ നന്നായി ശ്രദ്ധിക്കും. എനിക്കും ലല്ലുഷിനും പ്രായമായി. അവര്‍ക്ക് 20 വയസാവുമ്പോള്‍ ഞങ്ങള്‍ക്ക് 70 വയസാവും. 70 വയസുവരെ ജീവിക്കണമെങ്കില്‍ നമുക്ക് ആരോഗ്യം വേണ്ടേ.

20 വയസിലെ കാര്യങ്ങള്‍ നാല് വയസില്‍ പറഞ്ഞ് കൊടുക്കാനാവുമോ. സ്‌റ്റെപ്പ് ബൈ സ്റ്റെപ്പായല്ലേ ഓരോന്ന് പഠിക്കുന്നത്. ഇപ്പോള്‍ അവരെ എബിസിഡി പഠിപ്പിക്കണം. അങ്ങനെ ചെയ്യണമെങ്കില്‍ എനിക്ക് സമാധാനം വേണ്ടേ. മക്കളെ നന്നായി നോക്കാനും, ലൈഫ് നന്നായി പോവാനും പറ്റണം. അതിന് മനസില്‍ സന്തോഷം വേണം, സമാധാനം വേണം. കുഞ്ഞുങ്ങളുടെ കാര്യം നോക്കുക. നമ്മുടെ ശരീരം നന്നായി പരിപാലിക്കുക. ജീവിതം ആസ്വദിക്കുക, അതൊക്കെയാണ് ഇപ്പോള്‍ വേണ്ടത്'', എന്ന് സുമ ജയറാം വീഡിയോയിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'ഇനി 5 കീമോ, സർജറി, ഒരു കീമോയ്ക്ക് 2 ലക്ഷത്തിന്റെ മരുന്ന്'; തിരിച്ചുവരാൻ സപ്പോർട്ട് വേണം; തൊഴുകയ്യോടെ രേണു സുധി
'എല്ലാ വീട്ടിലും ഒരു അമ്മു വേണോന്നറിയില്ല, എന്റെ ലൈഫിൽ വേണം'; ഒടുവിൽ മൗനം വെടിഞ്ഞ് സിന്ധു കൃഷ്ണ