
പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് സിമ്രാൻ. ബോളിവുഡിലൂടെയാണ് സിമ്രാൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലെല്ലാം സിമ്രാൻ സജീവമായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് താൻ ബോളിവുഡിൽ കൂടുതൽ സിനിമകൾ ചെയ്യാത്തിരുന്നത് എന്നതിനെ കുറിച്ച് സിമ്രാൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
ബോളിവുഡിൽ ബഹുമാനം ലഭിക്കുന്നില്ല എന്നാണ് സിമ്രാൻ പറയുന്നത്. ഹോട്ടലിന്റെ പേരിലും ടിക്കറ്റിന്റെ പേരിലും വരെ ബോളിവുഡിൽ തങ്ങളോട് വിലപേശാറുണ്ടെന്നും അവിടെയുള്ളത് അധികാര ശ്രേണിയാണെന്നും സിമ്രാൻ പറയുന്നു. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലായിരുന്നു സിമ്രാന്റെ പ്രതികരണം.
"ഒരുപാട് അനുഭവങ്ങളുണ്ട്. ഞാന്‍ ഹിന്ദി സിനിമ ചെയ്യാന്‍ തയ്യാറാകാതിരുന്നത് എനിക്ക് അവരുമായി കണക്ട് ആകാന്‍ സാധിക്കാത്തതിനാലാണ്. ബോളിവുഡിലേക്ക് വരുന്നതിന് മുമ്പ് സൗത്തില്‍ ഞങ്ങള്‍ ചെയ്ത വര്‍ക്കുകള്‍ അവര്‍ കണ്ടിട്ടുണ്ടാകില്ല. ഞങ്ങളുടെ ലെഗസി എന്തെന്ന് അറിയില്ല. അത് എന്നെ അലട്ടിയിരുന്നു. ഒരു ബഹുമാനവുമില്ല. എന്റെ ജീവിതത്തിന്റെ പകുതിയും ഞാന്‍ സിനിമയ്ക്കാണ് നല്‍കിയത്. എന്നിട്ടും എനിക്ക് അര്‍ഹമായ ബഹുമാനം കിട്ടാതെ വരുമ്പോള്‍ അത് വേദനിപ്പിക്കും." സിമ്രാൻ പറയുന്നു.
അവര്‍ ഹോട്ടലിന്റെ പേരില്‍ വിലപേശും. എനിക്കൊപ്പം യാത്ര ചെയ്യാന്‍ പറ്റുന്നവരുടെ എണ്ണത്തിന് പരിധി വെക്കും. നിങ്ങള്‍ക്ക് ഇത്രയും സ്റ്റാഫിനെ കൊണ്ടു വരാന്‍ പറ്റില്ലെന്ന് പറയും. ഹോട്ടലിന്റെ പേരിലും ടിക്കറ്റിന്റെ പേരിലും വില പേശും. അതൊക്കെ എന്നെ അലട്ടിയിരുന്നു. പക്ഷെ ആരും അതേക്കുറിച്ച് സംസാരിക്കില്ല. ഇവിടെ ഒരു അധികാരശ്രേണിയുണ്ട്. അതിനാല്‍ ജോലി ചെയ്യാന്‍ തോന്നില്ല. വേദനിക്കപ്പെടും." സിമ്രാൻ കൂട്ടിച്ചേർത്തു.