അന്ന് 'എം 80 മൂസ'യുടെ മകള്‍, ഇന്ന് എയര്‍ഹോസ്റ്റസ്; സന്തോഷം പങ്കുവച്ച് വിനോദ് കോവൂര്‍

Published : Mar 04, 2026, 06:14 PM IST
vinod kovoor shares happiness of meeting with his m 80 moosa co star anju sasi again

Synopsis

എം 80 മൂസയില്‍ തന്‍റെ മകളായി അഭിനയിച്ച അഞ്ജു ശശിയെ വീണ്ടും കണ്ടുമുട്ടിയതിന്‍റെ സന്തോഷം പങ്കുവച്ച് വിനോദ് കോവൂര്‍

ഏറെ ആരാധകരുള്ള ടെലിവിഷന്‍ പരമ്പരകളില്‍ ഒന്നായിരുന്നു എം 80 മൂസ. വിനോദ് കോവൂര്‍ ടൈറ്റില്‍ റോളില്‍ എത്തിയിരുന്ന പരമ്പര കോമഡിക്ക് പ്രാധാന്യമുള്ള ഒന്നായിരുന്നു. മീഡിയ വണ്ണില്‍ 2014 മുതല്‍ 2017 വരെയാണ് പരമ്പര പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍ അതിന് ശേഷം കൊവിഡ് കാലത്തും മറ്റും യുട്യൂബിലൂടെ പരമ്പര വലിയൊരു പ്രേക്ഷകവൃന്ദം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം പരമ്പരയിലെ ഒരു സഹതാരത്തെ കണ്ടതിന്‍റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് വിനോദ് കോവൂര്‍. പരമ്പരയില്‍ വിനോദ് കോവൂരിന്‍റെ മകളായി അഭിനയിച്ച അഞ്ജു ശശി തന്‍റെ വീട്ടില്‍ എത്തിയതിനെക്കുറിച്ചാണ് വിനോദ് കോവൂരിന്‍റെ പോസ്റ്റ്.

“എം 80 മൂസയിൽ എൻ്റെ മകളായി അഭിനയിച്ച, ഇപ്പോൾ എയർഹോസ്റ്റസായി ലോകം മുഴുവൻ പറന്നു കൊണ്ടിരിക്കുന്ന റസിയ എന്ന അഞ്ജു ഇന്നലെ ഞങ്ങളുടെ ഫ്ലാറ്റിൽ വന്നു. വലിയ ഒരു ഇടവേളയ്ക്ക് ശേഷമായിരുന്നു ഈ കണ്ടുമുട്ടൽ. കൂടുതൽ വിശേഷങ്ങൾ ഒരു വീഡിയോയുമായി എൻ്റെ ചാനലിലൂടെ വരുന്നുണ്ട് ട്ടോ”, അഞ്ജു ശശിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് വിനോദ് കോവൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എയര്‍ഹോസ്റ്റസ് ജോലിക്കിടെ വിമാനയാത്രയില്‍ പരമ്പര മുന്‍പ് കണ്ടിട്ടുള്ളവര്‍ തന്നെ തിരിച്ചറിയാറുണ്ടായിരുന്നുവെന്ന് അഞ്ജു ശശി നേരത്തെ പറഞ്ഞിട്ടുണ്ട്. നടി എന്നതിനൊപ്പം നര്‍ത്തകിയുമാണ് അഞ്ജു.

എം 80 മൂസയില്‍ വിനോദ് കോവൂരും സുരഭി ലക്ഷ്മിയും (പാത്തു) കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു അഞ്ജു ശശിയുടെ റസിയ മൂസ. അതുല്‍ ശ്രീവ, സി ടി കബീര്‍, ശ്രീജിത്ത് കൈവേലി, കെ ടി സി അബ്ദുള്ള, പ്രതാപന്‍ നെയ്യാറ്റിന്‍കര, രമാ ദേവി, വിനീത, ശശീന്ദ്ര വര്‍മ്മ എന്നിവരാണ് പരമ്പരയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷാജി അസീസ് ആയിരുന്നു സംവിധാനം.

PREV
Read more Articles on
click me!

Recommended Stories

'ട്രൈ ചെയ്യുന്നുണ്ട്, എന്നെ കൊണ്ട് പറ്റാഞ്ഞിട്ടാണ്'; വണ്ണത്തെ കുറിച്ചുള്ള ചോദ്യത്തിന് ശ്വേത ഭക്തൻ പറഞ്ഞത്
'ഇത് കേരളം, ഹിന്ദുവിന്റെ ചോറും മുസ്ലിമിന്റെ ബീഫും ക്രിസ്ത്യാനിയുടെ പോർക്കും ഒരേ മേശപ്പുറത്ത്': നടി സരിത