'ട്രൈ ചെയ്യുന്നുണ്ട്, എന്നെ കൊണ്ട് പറ്റാഞ്ഞിട്ടാണ്'; വണ്ണത്തെ കുറിച്ചുള്ള ചോദ്യത്തിന് ശ്വേത ഭക്തൻ പറഞ്ഞത്

Published : Mar 04, 2026, 02:05 PM IST
Sujith bhakthan

Synopsis

യൂട്യൂബർ സുജിത് ഭക്തന്റെ ഭാര്യയും വ്ലോഗറുമായ ശ്വേത, തനിക്ക് നേരിടേണ്ടി വരുന്ന ബോഡി ഷെയ്മിംഗ് കമന്റുകളെക്കുറിച്ച് പ്രതികരിച്ചിരുന്നു. താൻ എങ്ങനെയാണോ അതിൽ തൃപ്തയാണെന്നും അവർ കൂട്ടിച്ചേർത്തു.

ലയാളം യുട്യൂബർമാർക്കിടയിലെ ശ്രദ്ധേയനാണ് സുജിത് ഭക്തൻ. ട്രാവലിം​ഗ് വീഡിയോകളുമായി മുന്നോട്ട് പോകുന്ന സുജിത്തിന്റെ ഭാര്യയാണ് ശ്വേത. ഇവരുടെ വിവാഹ ശേഷം ശ്വേതയും യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു. ഒരുലക്ഷത്തി അറുപത്തി രണ്ടായിരം സബ്സ്ക്രൈബേഴ്സാണ് ശ്വേതയ്ക്കിപ്പോൾ ഉള്ളത്. പലപ്പോഴും ബൊഡി ഷെയ്മിം​ഗ് കമന്റുകൾ ശ്വേതയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ആ​ദ്യമൊക്കെ അത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും ഇപ്പോഴതൊന്നും മൈന്റ് ചെയ്യാറില്ലെന്നുമാണ് ശ്വേത പറയുന്നത്.

"വീഡിയോ കാണുന്ന പലരും എന്നോട് സംസാരിക്കാറുണ്ട്. വീഡിയോയിൽ കാണുന്ന അത്ര വണ്ണമൊന്നും ഇല്ല ശ്വേതയെ നേരിൽ കാണുമ്പോഴെന്നാണ് അവർ പറയാറ്. അത് കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. ഞാൻ ഇങ്ങനെയാ, എനിക്ക് ഒന്നും ചെയ്യാൻ പറ്റത്തില്ല. ഞാൻ എത്ര ട്രൈ ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. വേണമെന്ന് വിചാരിച്ചാൽ വണ്ണം കുറക്കാനാകും. പക്ഷേ എന്നെ കൊണ്ട് പറ്റാത്തത് കൊണ്ടാണ്. മടിയുള്ള ആളാണ്. അതാണ് എന്റെ പ്രധാന പ്രശ്നം. പക്ഷേ ഞാൻ എങ്ങനെ ആയിരിക്കുന്നുവോ അത് എനിക്ക് ഇഷ്ടമാണ്. മോശം കമന്റുകളൊന്നും ഞാൻ മൈന്റ് ചെയ്യാറില്ല. ഞാൻ ചാനൽ തുടങ്ങുന്നതിന് മുൻപ് തന്നെ ചേട്ടന്റെ വീഡിയോകൾക്ക് താഴെ കമന്റുകൾ വരുമായിരുന്നു. തടിച്ചിയെ ആണ് കെട്ടിയിരിക്കുന്നത്. അതാണ്, ഇതാണ് എന്നൊക്കെ പറഞ്ഞ്. പിന്നീട് ഞാൻ ചാനൽ തുടങ്ങിയപ്പോൾ അതിന് താഴെ വന്ന് കമന്റിടും. ആദ്യമൊക്കെ അതെനിക്ക് ഭയങ്കര സങ്കടമായിരുന്നു. ബോഡി ഷെയ്മിം​ഗ് പിന്നെയും ക്ഷമിക്കാം. പക്ഷേ പച്ച മലയാളത്തിൽ തെറിയാണ്", എന്നായിരുന്നു നേരത്തെ ശ്വേത പറഞ്ഞത്. ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു ശ്വേതയുടെ പ്രതികരണം.

നേരത്തെ ശ്വേതയ്ക്ക് എതിരായ ബോഡി ഷെയ്മിം​ഗ് കമന്റുകൾക്കെതിരെ സുജിത്ത് ഭക്തൻ രം​ഗത്ത് എത്തിയിരുന്നു. 'എൻ്റെ ഭാര്യക്ക് വണ്ണമുണ്ട്, അതെ എൻ്റെ ഭാര്യ തടിച്ചിയാണ്, ഞാനും എൻ്റെ അനിയനും ഞങ്ങൾ എല്ലാരും തടിയുള്ളവരാണ്, തടിയുള്ളവർക്ക് എന്താ ഇവിടെ ജീവിക്കണ്ടേ?' എന്ന് കുറിച്ച് സുജിത്ത് പങ്കുവച്ച വീഡിയോ ഏറെ ശ്രദ്ധേടുകയും ചെയ്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഇത് കേരളം, ഹിന്ദുവിന്റെ ചോറും മുസ്ലിമിന്റെ ബീഫും ക്രിസ്ത്യാനിയുടെ പോർക്കും ഒരേ മേശപ്പുറത്ത്': നടി സരിത
'നോമ്പ് കാലത്തോ ? നിനക്ക് മതം മാറിക്കൂടെ'; ആദ്യമായി പൊങ്കാലയിട്ട റെനീഷ റഹീമിന് വിമർശനം, മറുപടി