'ആരെങ്കിലും എനിക്കൊരു വീക്ക് തരാമോ?' ഫാമിലി വീക്കിന് മുൻപേ എവിക്ടായ വിഷമം പങ്കുവെച്ച് വിക്കി തഗ്ഗ്

Published : Nov 29, 2026, 03:50 PM IST
WIKKY THUG shares the disappointment of his eviction before family week in bigg boss 8

Synopsis

ഫാമിലി വീക്കിന് മുൻപ് ബിഗ് ബോസിൽ നിന്ന് പുറത്തായതിന്‍റെ സങ്കടം പങ്കുവെച്ച് വിക്കി തഗ്ഗ്

ബിഗ്ബോസ് ഫാമിലി വീക്കിൽ തന്റെ കുടുംബത്തെ എത്തിക്കാനാകാത്തതിന്റെ വിഷമം പങ്കുവെച്ച് ഈ സീസണിലെ മൽസരാർത്ഥികളിൽ ഒരാളായിരുന്ന വിക്കി തഗ്ഗ്. പുറത്തുവന്നശേഷം എല്ലാവരെയും കാണാൻ കഴിയുമായിരിക്കുമെങ്കിലും ബിഗ് ബോസ് വീട്ടിനുള്ളിൽ ആ അനുഭവം ലഭിക്കാത്തതിൽ സങ്കടമുണ്ടെന്ന് വിക്കി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഫാമിലി വീക്കിന് ഒരാഴ്ച മുൻപാണ് വിക്കി തഗ്ഗ് എവിക്ട് ആകുന്നത്.‌ വിക്കിയുടെ സ്വതസിദ്ധമായ ശൈലിയിലാണ് വീഡിയോ തുടങ്ങുന്നത്.

''ആരെങ്കിലും എനിക്കൊരു വീക്ക് തരാമോ? എന്റെ അച്ഛനെയും അമ്മയെയും ബിഗ്ബോസിൽ കൊണ്ടുപോകാൻ പറ്റിയില്ല. അവിടെ ഉള്ളവരുടെ അച്ഛനെയും അമ്മയെയും കാണാൻ പറ്റിയില്ല. പുറത്തുവന്നശേഷം എല്ലാവരെയും കാണാൻ കഴിയുമായിരിക്കും. എന്നാൽ ബിഗ് ബോസ് വീട്ടിനുള്ളിൽ ആ അനുഭവം ലഭിക്കാത്തതിൽ സങ്കടമുണ്ട്.

ബിഗ് ബോസ് ജീവിതകഥ എനിക്ക് പങ്കുവെയ്ക്കമമെന്നുണ്ട്. എന്നാൽ ഏത് മീറ്റർ പിടിക്കണമെന്ന് എനിക്കറിയില്ല, എങ്ങനെയാണ് തുടങ്ങേണ്ടതെന്നോ ഏത് രീതിയിൽ സംസാരിക്കണമെന്നോ അറിയാത്ത അവസ്ഥയിലാണ്. ഇപ്പോൾ എനിക്ക് വേണ്ടി കുട്ടികൾ കരയുന്ന വീഡിയോകളും അമ്മമാരുടെ സ്നേഹപ്രകടനങ്ങളുമൊക്കെ കാണുമ്പോൾ വല്ലാത്തൊരു വികാരമാണ്. പഞ്ചായത്തിന്റെ പരിപാടികളിലേക്കും നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്നുമെല്ലാം ക്ഷണം ലഭിക്കുന്നുണ്ട്. സ്കൂളുകളിൽനിന്നും വിളിച്ചാലും സന്തോഷമാകും.

ആരൊക്കെ എന്തു പറഞ്ഞാലും താൻ ഇപ്പോൾ ഏറെ സന്തോഷത്തിലാണെന്നും വിക്കി കൂട്ടിച്ചേർത്തു. ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് യൂട്യൂബ് ചാനലിലൂടെ വീഡിയോകൾ ചെയ്തായിരുന്നു ‍ഞാൻ വരുമാനം കണ്ടെത്തിയിരുന്നത്. എന്നാൽ പുറത്തുവന്നശേഷം ഇതുവരെ പുതിയ വീഡിയോ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇനി പഴയ വിക്കി തഗ്ഗായും വിഘ്നേഷ് എന്ന വ്യക്തിയായും എങ്ങനെ മുന്നോട്ടുപോകണമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ആരാധകരുടെ അനുഗ്രഹത്തോടെ 50 ശതമാനം വിക്കിയും 50 ശതമാനം വിഘ്നേഷുമായി തിരിച്ചുവരാനാണ് ആഗ്രഹം'', വിക്കി വീഡിയോയിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'അവളെ എഴുതിത്തള്ളിയാൽ മതിയെന്ന് പറഞ്ഞവരോട് അച്ഛൻ പറഞ്ഞത്'; ഹൃദയസ്പർശിയായ കുറിപ്പുമായി അശ്വതി ശ്രീകാന്ത്
'നേരിൽ കണ്ടാൽ മുഖത്തു നോക്കി സംസാരിക്കാനുള്ള ധൈര്യം കാണില്ല'; കമന്‍റുകള്‍ക്ക് മറുപടിയുമായി ദിയ