'രണ്ടാം വിവാഹം വേണമെന്ന ചിന്ത എന്‍റെയും മക്കളുടെയും ഉള്ളിൽ കൊണ്ടിട്ടത് അവൾ'; മനസ് തുറന്ന് യമുനാ റാണി

Published : Oct 17, 2026, 08:26 AM IST
yamuna rani about her friend who motivated her for second marriage

Synopsis

ഒറ്റപ്പെടലിന്‍റെ ബുദ്ധിമുട്ടുകളാണ് വീണ്ടും വിവാഹം കഴിക്കാൻ താരത്തെ പ്രേരിപ്പിച്ചത്

മലയാളത്തിലെ ടിവി പ്രേക്ഷകര്‍ക്ക് മുഖവുരയുടെ ആവശ്യം ഇല്ലാത്ത താരമാണ് യമുന റാണി. ഒരു കാലത്ത് സിനിമ, സീരിയലുകളില്‍ നിറഞ്ഞുനിന്ന താരത്തിന്‍റെ സീരിയല്‍ സിനിമാ വേഷങ്ങളും ശ്രദ്ധേയമാണ്. ഇടയ്ക്ക് യമുന അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും സീരിയലിലും സോഷ്യല്‍ മീഡിയയിലും സജീവമാകുകയും ചെയ്തു. തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് മുൻ‌പ് പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഭർത്താവ് ദേവനെ കണ്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം.

''നാല് സെന്റ് സ്ഥലം എവിടെയെങ്കിലും വാങ്ങാൻ വേണ്ടി ഞാനും എന്റെ സുഹൃത്ത് രജിനിയും നോക്കുന്ന സമയമായിരുന്നു. കാരണം വാടകയും പിള്ളേരു‌ടെ പഠിത്തവുമെല്ലാം കൂടെ നടക്കുന്നില്ല. ഈ ജോലിക്ക് സ്ഥിരതയില്ല. ലോണെടുത്ത് വീട് വെക്കാം, വാടകയ്ക്കുള്ള തുക ലോണായി അടയ്ക്കാം എന്ന് തീരുമാനിച്ചു. സ്ഥലം നോക്കുമ്പോൾ ഏരിയ നല്ലതാണോ അയൽക്കാർ നല്ലതാണോ എന്നൊക്കെ നോക്കണമായിരുന്നു. രജിനിക്ക് റിയൽ എസ്റ്റേറ്റ് പരിപാടിയുണ്ട്. അങ്ങനെ ദേവേട്ടന്റെ സ്ഥലം വിൽക്കാൻ ഏൽപ്പിച്ചത് രജിനിയെ ഏൽപിച്ചു. എനിക്കപ്പോൾ ദേവേട്ടനെ അറിയില്ല. അന്ന് എനിക്ക് കല്യാണ ആലോചനകൾ വരുന്നുണ്ട്. രജിനി എന്നോട് സംസാരിച്ചു. ഉള്ളൂരുള്ള സ്ഥലം ഒരാൾ എന്നെ വിൽക്കാൻ ഏൽപ്പിച്ചിട്ടുണ്ട്. നമുക്കതിൽ നിന്ന് മൂന്ന് സെന്റ് വാങ്ങാം, എന്റെ കമ്മീഷൻ കുറച്ച് നിനക്കത് വാങ്ങാം എന്ന് പറഞ്ഞു. എനിക്ക് ആ സമയത്ത് രജിനി മാത്രമേയുള്ളൂ. അവളെയൊന്നും ഒരിക്കലും എനിക്ക് മറക്കാൻ പറ്റില്ല. എന്റെ ഭാഗ്യമോ പുള്ളിയുടെ ദൗർഭാഗ്യമോ എന്നറിയില്ല. പുള്ളിക്ക് കാശിന് ആവശ്യമുണ്ടായിരുന്നു. കോടികളുമായി ഇരുന്നവർക്ക് പോലും ബുദ്ധിമുട്ട് വന്ന സമയമായിരുന്നല്ലോ കൊവിഡ് സമയം. പുള്ളിക്ക് സ്ഥലം എങ്ങനെയെങ്കിലും വിറ്റേ പറ്റൂ.

സംസാരിച്ച് ഒരു പരുവത്തിലെത്തിച്ച് സ്ഥലം വാങ്ങി. ഒരു മാസം കഴിഞ്ഞാണ് രജിനി കല്യാണ ആലോചനക്കാര്യം പറയുന്നത്. കൊവിഡ് സമയത്ത് ഞങ്ങൾക്ക് ആരും ഇല്ലാത്ത സാഹചര്യം വന്നു. കാശുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ആളിന് ആൾ തന്നെ വേണം. എനിക്ക് വയ്യാതിരിക്കുമ്പോൾ പത്ത് വയസും ഏഴ് വയസുമുള്ള കുട്ടികൾക്ക് എടുത്ത് കൊണ്ട് പോകാൻ പറ്റുമോ. രജിനി അന്ന് ദുബൈയിലാണ്. കല്യാണം കഴിക്കണമെന്ന ചിന്ത എന്റെയും മക്കളുടെയും ഉള്ളിൽ കൊണ്ടിടുന്നത് രജിനിയാണ്. അങ്ങനെയാണ് ദേവേട്ടന്റെ വിവാഹാലോചന വന്നപ്പോൾ വിവാഹം ചെയ്യാൻ തയ്യാറായത്'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ യമുനാ റാണി പറ‍ഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'വ്യാജ നാടകങ്ങളും പ്രണയനാടകങ്ങളും'; ബിഗ് ബോസ് മത്സരാർഥികളെ വിമർശിച്ച് രജിത് കുമാർ
'എല്ലാം ഫ്രീ ആണെന്നല്ല ഞാൻ പറഞ്ഞത്, സ്വർണ്ണമൊക്കെ സമ്പാദ്യമായി വാങ്ങുന്നത്'; വിശദീകരിച്ച് ദിയ കൃഷ്ണ