'വിഷയങ്ങളിൽ ചർച്ച നടത്താമെന്ന് മന്ത്രി അറിയിച്ചു'; ഐഎഫ്എഫ്കെയിൽ തന്റെ സിനിമകൾ പ്രദർശിപ്പിക്കുമെന്ന് ഡോ ബിജു

Published : Nov 27, 2023, 04:44 PM ISTUpdated : Nov 27, 2023, 04:47 PM IST
'വിഷയങ്ങളിൽ ചർച്ച നടത്താമെന്ന് മന്ത്രി അറിയിച്ചു'; ഐഎഫ്എഫ്കെയിൽ തന്റെ സിനിമകൾ പ്രദർശിപ്പിക്കുമെന്ന് ഡോ ബിജു

Synopsis

താൻ ഉന്നയിച്ച കാര്യങ്ങളിൽ ചർച്ച നടത്താമെന്ന സംസ്കാരിക മന്ത്രിയുടെയും, ചലച്ചിത്ര അക്കാദമിയുടെയും ഉറപ്പിനെ മാനിച്ചാണ് നടപടിയെന്ന് ഡോ.ബിജു അറിയിച്ചു. 

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയായ ഐഎഫ്എഫ്കെയിൽ തന്റെ സിനിമകൾ പ്രദർശിപ്പിക്കാനില്ലെന്ന നിലപാട് മയപ്പെടുത്തി സംവിധായകൻ ഡോ.ബിജു. പുതിയ സിനിമയായ അദൃശ്യജാലകങ്ങൾ ഐഎഫ്എഫ്കെ കലൈഡോസ്കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ സംവിധായകൻ അനുമതി നൽകി. താൻ ഉന്നയിച്ച കാര്യങ്ങളിൽ ചർച്ച നടത്താമെന്ന സംസ്കാരിക മന്ത്രിയുടെയും, ചലച്ചിത്ര അക്കാദമിയുടെയും ഉറപ്പിനെ മാനിച്ചാണ് നടപടിയെന്ന് ഡോ.ബിജു അറിയിച്ചു. 

ബോക്സ് ഓഫീസ് കിംഗ് ആ താരം?, 2018നും മറികടക്കാനാകാത്ത വമ്പൻ റെക്കോര്‍ഡ്, തൊട്ടുപിന്നില്‍ ഒരു സര്‍പ്രൈസ്

സംസ്ഥാന അവാർഡ് ജൂറി, ഐഎഫ്എഫ്കെ സെലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് മാനദണ്ഡങ്ങൾ
നിശ്ചയിക്കണം എന്നായിരുന്നു ഡോ.ബിജുവിന്റെ നിലപാട്. മലയാള ചിത്രങ്ങൾക്ക് ഐഎഫ്എഫ്കെയിൽ ആദ്യ പ്രദർശനം അനുവദിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. ഡോ.ബിജുവിന്റെ അദൃശ്യജാലകങ്ങൾ താലിൻ ബ്ലാക്ക് നൈറ്റ്സ് അന്താരാഷ്ട്ര മേളയിലേക്ക് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അംഗീകാരമുള്ള മേളയാണ് താലിൻ ബ്ലാക്ക് നൈറ്റ്സ്. 

https://www.youtube.com/watch?v=Ko18SgceYX8

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ "വീരനാഗ "ഗാനം പ്രൊമോ വീഡിയോ പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ മൂന്നിന്
'അതെന്റെ മനസിനെ വേട്ടയാടി, രേണു വേറൊരാളുടെ മുന്നിൽ കൈ നീട്ടുന്നത് ചിന്തിക്കാനാവില്ല'; സായ് കൃഷ്ണ