
ആട് 2 തിയേറ്ററുകളില്‍ വമ്പന്‍ കളക്ഷന്‍ നേടി മുന്നേറുന്നതിനിടെ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ ഷാന്‍ റഹ്മാന് അതിഗംഭീര പിറന്നാള്‍ ആശംസയുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. മനു എഴുതിയ വരികൾക്ക് ഷാന്‍ 'ഹാജി മസ്താൻ ' എന്ന ഈണം ഇട്ടില്ലായിരുന്നെങ്കിൽ പാപ്പന് ഇത്ര സ്വീകാര്യത ഉണ്ടാകില്ലായിരുന്നുവെന്നാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റില്‍ മിഥുന്‍ കുറിക്കുന്നത്.
" മനു എഴുതിയ വരികൾക്ക് ഇയാൾ 'ഹാജി മസ്താൻ ' എന്ന ഈണം ഇട്ടില്ലായിരുന്നെങ്കിൽ പാപ്പൻ ഈ കാണുന്ന പാപ്പൻ ആകില്ലായിരുന്നു... ആട് ഈ കാണുന്ന ആടും.. !!" എന്ന് കുറിച്ചുകൊണ്ടാണ് മിഥുന്‍ ഷാന്‍ റഹ്മാന് പിറന്നാള്‍ ആശംസിച്ചത്.
പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം
ഈ ഫോട്ടോയിൽ കാണുന്ന സുമുഖനായ വ്യക്തിയുടെ പുറന്തനാൾ ആണിന്നു.. ഇയാൾ സുമുഖൻ മാത്രമല്ല കൊള്ളാവുന്ന ഒരു സംഗീതജ്ഞൻ കൂടിയാണ് മനു എഴുതിയ വരികൾക്ക് ഇയാൾ 'ഹാജി മസ്താൻ ' എന്ന ഈണം ഇട്ടില്ലായിരുന്നെങ്കിൽ പാപ്പൻ ഈ കാണുന്ന പാപ്പൻ ആകില്ലായിരുന്നു... ആട് ഈ കാണുന്ന ആടും.. !! താങ്കളുടെ മാജിക്കിന് നന്ദി മിസ്റ്റർ ഹാജി മസ്താൻ.. അടുത്ത സിനിമയ്ക്കും നമ്മൾ pwolikkum, തകർക്കും ജനം അംഗീകരിച്ചാൽ തിമിർക്കും. ഇനിയും ഒരായിരം ഈണങ്ങൾ പിറക്കട്ടെ. Happy birthday mr.One and only Shaan Rahman
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ