മോഹൻലാല്‍- നിവിൻ പോളി കൂട്ടുകെട്ട് ഉടൻ വെള്ളിത്തിരയിലേക്ക്, ചിത്രീകരണം പൂര്‍ത്തിയായി

Web Desk |  
Published : Jun 02, 2018, 02:29 PM ISTUpdated : Oct 02, 2018, 06:32 AM IST
മോഹൻലാല്‍- നിവിൻ പോളി കൂട്ടുകെട്ട് ഉടൻ വെള്ളിത്തിരയിലേക്ക്, ചിത്രീകരണം പൂര്‍ത്തിയായി

Synopsis

മോഹൻലാല്‍- നിവിൻ പോളി കൂട്ടുകെട്ട് ഉടൻ വെള്ളിത്തിരയിലേക്ക്, ചിത്രീകരണം പൂര്‍ത്തിയായി

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി.  ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി നായകൻ നിവിൻ പോളി അറിയിച്ചു. 161 ദിവസത്തെ ഷൂട്ട്, പ്രചോദനമേകിയിരുന്ന ഒരുപാട് ആളുകൾ, ജീവിതത്തിൽ വലിയൊരു അനുഭവമായിരുന്നു കായംകുളം കൊച്ചുണ്ണി- നിവിൻ പോളി പറയുന്നു.

മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും യുവഹൃദയങ്ങള്‍  കീഴടക്കിയ നിവിന്‍ പോളിയും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇരുവരും ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. സിനിമയിൽ മോഹന്‍ലാൽ ഇത്തിക്കരപക്കിയായി അതിഥി വേഷത്തിൽ എത്തുന്നു.  തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദാണ് നായികയാകുന്നത്. ബാബു ആന്റണി, സണ്ണി വെയ്ന്‍, മണികണ്ഠന്‍ ആചാരി, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ബാഹുബലിയുടെ പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍ നടത്തിയ ഫയര്‍ ഫ്ലൈ ആണ് കായംകുളം കൊച്ചുണ്ണിയുടെയും ഏകോപനം നടത്തുന്നത്. ബാഹുബലിയുടെ സൗണ്ട് ഡിസൈനറായ സതീഷാണ് കായംകുളം കൊച്ചുണ്ണിയുടെ ശബ്‍ദ സന്നിവേശം ന‍ടത്തുന്നത്.

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിലാണ് റോഷന്‍ ആന്‍ഡ്രൂസ്  ചിത്രം ഒരുക്കുന്നത്.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥ സിനിമയാവുന്നത് ഇത് രണ്ടാം തവണയാണ്. 1966ല്‍ പുറത്തിറങ്ങിയ പി എ തോമസ് സംവിധാനം ചെയ്‍ത കായംകുളം കൊച്ചുണ്ണിയില്‍ സത്യനായിരുന്നു കൊച്ചുണ്ണിയായത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒരു സംവിധായകന്‍, നാല് സിനിമകള്‍; സഹസ് ബാലയുടെ 'അന്ധന്‍റെ ലോകം' ആരംഭിച്ചു
സിനിമയുടെ ലഹരിയില്‍ തിരുവനന്തപുരം; 'മസ്റ്റ് വാച്ച്' സിനിമകള്‍ക്ക് വന്‍ തിരക്ക്