ഇത്രയും ദേഷ്യപ്പെട്ട് മോഹന്‍ലാലിനെ ഇതുവരെ കണ്ടിട്ടില്ല.!

Published : Sep 08, 2018, 11:07 PM ISTUpdated : Sep 10, 2018, 02:27 AM IST
ഇത്രയും ദേഷ്യപ്പെട്ട് മോഹന്‍ലാലിനെ ഇതുവരെ കണ്ടിട്ടില്ല.!

Synopsis

ഹിമയില്‍ എത്തിയപ്പോള്‍ പുറത്ത് പോയപ്പോള്‍ ഉണ്ടായകാര്യങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ പറയരുതെന്ന നിബന്ധന ഹിമ തെറ്റിച്ചെന്നും, അത് വ്യക്തിപരമായി ആഘാതം ഉണ്ടാക്കിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു

ബിഗ് ബോസ് ഹൗസില്‍ വെള്ളിയാഴ്ച നടന്ന കയ്യാങ്കളിയൊളം എത്തിയ ഹിമ- സാബു തര്‍ക്കത്തില്‍ മോഹന്‍ലാലിന്‍റെ ഇടപെടല്‍. ചെകുത്താന്‍ കയറിയ വീട് എന്നത് മുന്‍പ് പറഞ്ഞത് വെറുതെയാണെങ്കിലും ഇപ്പോള്‍ അത് സത്യമാകുന്നു എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ തുടങ്ങിയത് തന്നെ. പിന്നീട് പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന് പറഞ്ഞ മോഹന്‍ലാല്‍. ബിഗ്ബോസ് ഒരു തിരക്കഥയിലാണോ ഉണ്ടാകുന്നത് എന്ന് മത്സരാര്‍ത്ഥികളോട് ചോദിച്ചു. ഇതെല്ലാം മത്സരാര്‍ത്ഥികള്‍ നിഷേധിച്ചു.

ഹിമയില്‍ എത്തിയപ്പോള്‍ പുറത്ത് പോയപ്പോള്‍ ഉണ്ടായകാര്യങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ പറയരുതെന്ന നിബന്ധന ഹിമ തെറ്റിച്ചെന്നും, അത് വ്യക്തിപരമായി ആഘാതം ഉണ്ടാക്കിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അതേ സമയം തനിക്ക് അങ്ങനെ എല്ലാം കണ്ടും സൂക്ഷിച്ചും പറയാന്‍ പറ്റില്ലെന്ന് ഹിമ പറഞ്ഞു, തനിക്ക് തെറ്റ് പറ്റിയെന്ന് ഹിമ പറഞ്ഞു. മുന്‍പ് ഹിമ സാബുവിനോട് വഴക്കടിച്ച് മഴയില്‍ ഇരുന്നതും മോഹന്‍ലാല്‍ ചോദിച്ചു.

ഇതിനപ്പുറം, സാബുമായി എന്താണ് പരാതിയെന്ന് മോഹന്‍ലാല്‍ ഹിമയോട് ചോദിച്ചു. തന്നെ ഒരിക്കലും സാബു ബ്ലോക്ക് ചെയ്തിട്ടില്ലെന്ന് ഹിമ പറഞ്ഞു. തന്‍റെ വികാരത്തെ സാബു ബഹുമാനിച്ചില്ലെന്നും, അത് തന്‍റെ പ്രശ്നത്തിന് കാരണമെന്ന് ഹിമ പറഞ്ഞു. ഇതേ സമയം ഹിമയുടെ ഭാഷ മോശമാണെന്ന് മോഹന്‍ലാല്‍ ചൂണ്ടികാണിച്ചു. ശാരീരികമായ ഉപദ്രവിച്ചാല്‍ ആരെയും ഒരു ദാക്ഷിണ്യവും ഇല്ലാതെ പുറത്താക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ഇതേ സമയം സാബു വിശദീകരണവുമായി രംഗത്ത് ഇറങ്ങി. ഇതേ സമയം മോഹന്‍ലാല്‍ സാബുവിന്‍റെ ഒരു ആരോപണത്തെക്കുറിച്ച് ചോദിച്ചു. ഹിമ തന്‍റെ ബോയ് ഫ്രണ്ടുമായി ആലോചിച്ച് സാബുവിനെ പ്രേമിക്കുന്ന പദ്ധതിയുമായി എത്തിയെന്നായിരുന്നു സാബുവിന്‍റെ ആരോപണം. പുറത്ത് നടക്കുന്ന കാര്യങ്ങള്‍ എങ്ങനെ അറിഞ്ഞു എന്നാണ് മോഹന്‍ലാലിന്‍റെ ചോദ്യം. ഇതോടെ തന്നോട് അര്‍ച്ചനയാണ് ഈ കാര്യം പറഞ്ഞത് എന്ന് സാബു വ്യക്തമാക്കി.

ഇതോടെ അര്‍ച്ചന തന്നോട് ഹിമ തന്നെയാണ് തന്നോട് ഈ കാര്യം പറഞ്ഞതെന്ന് വ്യക്തമാക്കി. ഇതോടെ ഹിമയിലേക്ക് പൂര്‍ണ്ണമായും മോഹന്‍ലാല്‍ നീങ്ങി. പുറത്ത് നടക്കുന്ന കാര്യങ്ങള്‍ അകത്ത് എത്തിച്ചുവെന്ന വാക്ക് ഹിമ തെറ്റിച്ചെന്ന് വ്യക്തമായ സന്ദര്‍ഭത്തില്‍ ശക്തമായ ഭാഷയിലും രോഷത്തിലുമാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. ബിഗ്ബോസിന്‍റ 76മത്തെ നാളിലാണ് രോഷത്തോടെ ബിഗ്ബോസ് ഹൗസ് അംഗങ്ങള്‍ മോഹന്‍ലാലിനെ കണ്ടത്. ഒടുവില്‍ ഹിമയ്ക്ക് തന്‍റെ സെന്‍റിമെന്‍സ് പങ്കുവയ്ക്കാനുള്ള സ്വതന്ത്ര്യം ഉള്ളപോലെ സാബുവിന് അത് പറയാതിരിക്കാനും സ്വതന്ത്ര്യമുണ്ടെന്നും. ഇത് ഒരു കളിയാണെന്നും ഓര്‍മ്മിപ്പിച്ച്. ഇതിന്‍റെ ബാക്കി വിധി പ്രേക്ഷകര്‍ക്ക് വിട്ട് മോഹന്‍ലാല്‍ ഈ ചര്‍ച്ച അവസാനിപ്പിച്ചു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ