
എട്ടുവര്‍ഷത്തിന് ശേഷം മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു. 2009 ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസാണ് ഇരുവരും ഒന്നിച്ചെത്തിയ അവസാന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിപണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസിന്‍റെ സംവിധാനത്തിലാണ് ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്.
ഇതാദ്യമായാണ് മൂവരും ഒന്നിക്കുന്നത്. കര്‍ണാടകയിലാണ് ചിത്രീകരണം. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. എന്നാല്‍ ചിത്രത്തിന് ഇതുവരേയും പേരിട്ടിട്ടില്ല. ഒരു കൂട്ടം ആളുകള്‍ ഒരു സ്ഥലത്ത് എത്തിച്ചേരുകയും അവിടെ തമ്പടിക്കുകയും പിന്നീട് അവിടെ ഉണ്ടാകുന്നതുമാണ് ചിത്രത്തിന്‍റെ കഥ.
2012 മമ്മൂട്ടിയെ നായകനാക്കി ദ കിംഗ് ആന്റ് കമ്മീഷണറായിരുന്നു ഷാജി കൈലാസിനോടൊപ്പം രഞ്ജിപണിക്കര്‍ ചെയ്തത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ