കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; സെക്സി ദുർഗ ഗോവന്‍ ചലിച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും

Published : Nov 24, 2017, 04:25 PM ISTUpdated : Oct 04, 2018, 11:58 PM IST
കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; സെക്സി ദുർഗ ഗോവന്‍ ചലിച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും

Synopsis

ദില്ലി: സിനിമ, എസ് ദുർഗ ഗോവൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച കേന്ദ്രസർക്കാരിന് തിരിച്ചടി. ഹർജി കോടതി ഫയലിൽ സ്വീകരിച്ചെങ്കിലും സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല.  ഇതോടെ ചിത്രം ഗോവൻ മേളയിൽ പ്രദർശിപ്പിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ്  തൽക്കാലത്തേക്ക് അതേപടി നിലനിൽക്കും. 

അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജനാണ് കേന്ദ്രസർക്കാരിനായി അപ്പീ‌ൽ ഹർജിയിൽ ഹാജരായത്. സിനിമയെ മേളയിൽ  നിന്ന് ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന  സംവിധായകന്‍റെ വാദം അംഗീകരിച്ചായിരുന്നു നേരത്തെ  സിംഗിൾബെഞ്ച് ഉത്തരവ്.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കേസ് ഫയലുകള്‍ക്ക് നടുവിൽ എസ്.ഐ വിജയ്; ഷെയ്ൻ നിഗത്തിന്റെ 'ദൃഢം' സെക്കൻഡ് ലുക്ക് പുറത്ത്
വിജയ്‍യുടെ മകന്‍ ജേസണിന്റെ സംവിധാനം, സിഗ്‍മയുടെ ടീസര്‍ പുറത്ത്