പത്മഭൂഷണ്‍ നേട്ടത്തിന്‍റെ സന്തോഷം ആരാധകരുമായി പങ്കുവച്ച് മോഹന്‍ലാല്‍

Published : Jan 26, 2019, 05:37 PM IST
പത്മഭൂഷണ്‍ നേട്ടത്തിന്‍റെ സന്തോഷം ആരാധകരുമായി പങ്കുവച്ച് മോഹന്‍ലാല്‍

Synopsis

ലൈറ്റ് ബോയ് മുതല്‍ താര രാജാക്കന്‍മാരടക്കമുള്ളവരും സാധാരണക്കാരുമെല്ലാം നല്‍കുന്ന പിന്തുണയ്ക്കും സ്നേഹത്തിനും നന്ദിയെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാവരുടെയും അനുഗ്രഹം കൊണ്ടാണ് ഇത്തരമൊരു നേട്ടത്തിലേക്ക് എത്താന്‍ സാധിച്ചത്

കൊച്ചി: മലയാള ചലച്ചിത്ര താരം മോഹന്‍ലാലിന് പത്മഭൂഷണ്‍ ലഭിച്ചതിന്‍റെ ആഹ്ളാദത്തിലാണ് ആരാധകര്‍. നാല് പതിറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തിലൂടെ ഏവരെയും വിസ്മയിപ്പിച്ച മോഹന്‍ലാലും സന്തോഷം പങ്കിട്ട് രംഗത്തെത്തി. നാല് പതിറ്റാണ്ട് പിന്നിട്ട ചലച്ചിത്ര ജീവിത യാത്രയില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ച ലാല്‍ ആഹ്ളാദം മറച്ചുവച്ചില്ല.

ലൈറ്റ് ബോയ് മുതല്‍ താര രാജാക്കന്‍മാരടക്കമുള്ളവരും സാധാരണക്കാരുമെല്ലാം നല്‍കുന്ന പിന്തുണയ്ക്കും സ്നേഹത്തിനും നന്ദിയെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാവരുടെയും അനുഗ്രഹം കൊണ്ടാണ് ഇത്തരമൊരു നേട്ടത്തിലേക്ക് എത്താന്‍ സാധിച്ചതെന്ന് വ്യക്തമാക്കിയ ലാല്‍ പുരസ്കാരം എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും വ്യക്തമാക്കി.

 

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ