
ദില്ലി: പത്മ പുരസ്കാരം കേരളത്തിനും രാജ്യത്തിനുമായി സമര്‍പ്പിക്കുന്നുവെന്ന് ശിവമണി. തന്‍റെ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും കൂടിയുള്ളതാണ് നേട്ടമെന്നും ശിവമണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സിംഗപ്പൂരില്‍ പുതിയ സംഗീത പ്രോഗാമിന്‍റെ തിരക്കുകള്‍ക്ക് ഇടയിലാണ് പുരസ്കാര വാര്‍ത്ത അറിഞ്ഞതെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ശിവമണി വ്യക്തമാക്കി. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്നലെയാണ് ശിവമണിയടക്കമുള്ളവര്‍ക്ക് പത്മശ്രീ നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്.