ആകാംക്ഷ നിറച്ച് നീരാളി ട്രെയിലര്‍ പുറത്തിറങ്ങി‍‌

Web Desk |  
Published : May 21, 2018, 09:15 AM ISTUpdated : Oct 02, 2018, 06:36 AM IST
ആകാംക്ഷ നിറച്ച് നീരാളി ട്രെയിലര്‍ പുറത്തിറങ്ങി‍‌

Synopsis

അജോയ് വര്‍മ്മ-മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ട്രെയിലര്‍ കാണാം

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അജോയ് വര്‍മ്മ-മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി‍‌. തന്‍റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെ ട്രെയിലര്‍ പുറത്തിറക്കി. സസ്പെൻസ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ട്രെയിലറിലും നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നു. 

ദസ്തോല, എസ് ആർ കെ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ അജോയ് വർമയുടെ ആദ്യ മലയാളചിത്രമാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  സാജു തോമസ് തിരക്കഥ നിര്‍വഹിച്ച നീരാളിയുടെ ഷൂട്ടിംഗ് മുംബൈ, പൂനൈ, ശ്രീലങ്ക എന്നിവിടങ്ങളിലായിരുന്നു.  ബിഗ്ബജറ്റ് ചിത്രം ഒടിയനൊപ്പമാണ് ലാല്‍ ഈ ചിത്രത്തിലും അഭിനയിച്ചത്.

വരുന്ന ജൂണ്‍ 14-ന് തീയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിന്‍റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സ്റ്റീഫന്‍ ദേവസ്യയാണ്. മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിള, ജോണ്‍ തോമസ്, മിബു ജോസ് നെറ്റിക്കാടന്‍ എന്നിവര്‍ ചേര്‍ന്നാണ് നീരാളി നിര്‍മ്മിക്കുന്നത്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്‍ക ഡയറക്ടേഴ്സ് യൂണിയന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍; അപേക്ഷ സ്വീകരിച്ചു തുടങ്ങി
'സ്വന്തം കുഞ്ഞിന് വാക്സിൻ എടുക്കും, പക്ഷേ സോഷ്യൽ മീഡിയയിൽ വാക്സിൻ വിരുദ്ധത പ്രചരിപ്പിക്കും..'; ദിയ കൃഷ്ണയ്‌ക്കെതിരെ വിമർശനം കനക്കുന്നു