
നൂറ് ദിവസം വേറിട്ട ജീവിതക്കാഴ്‍ചകളുമായി നിറഞ്ഞുനിന്ന ബിഗ് ബോസ് അവസാനിച്ചു. മോഹന്‍ലാല്‍ അവതാരകനായി എത്തുന്നുവെന്നതില്‍ തുടങ്ങി ഒട്ടേറെ ആകര്‍ഷണങ്ങളായിരുന്നു ബിഗ് ബോസ്സിന്. വിമര്‍ശനങ്ങളും അതിലേറെ കയ്യടികളും നേടിയായിരുന്നു ബിഗ് ബോസ് മുന്നേറിയത്. പ്രേക്ഷക വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ബിഗ് ബോസിന് കത്തുകളും ഒട്ടേറെ കിട്ടിയിരുന്നു. ചില കത്തുകള്‍ മോഹന്‍ലാല്‍ തന്നെ ഗ്രാന്‍ഡ് ഫിനലെയില്‍ വായിച്ചു.
വിരല്‍ത്തുമ്പുകള്‍ കൊണ്ട് വിവരങ്ങളും സന്ദേശങ്ങളും കൈമാറുന്ന കാലത്തും പഴയ കാര്യങ്ങള്‍ മറക്കാത്ത ചിലരുണ്ടെന്ന ആമുഖത്തോടെയായിരുന്നു മോഹന്‍ലാല്‍ കത്തുകള്‍ വായിക്കാന്‍ തുടങ്ങിയത്. ആദ്യം തന്നെ വിമര്‍ശനത്തോടെയുള്ള ഒരു കത്തായിരുന്നു മോഹന്‍ലാല്‍ വായിച്ചത്. മോഹന്‍ലാലിന് വേറെ പണിയൊന്നുമില്ലേ എന്നായിരുന്നു ഒരു പ്രേക്ഷകന്റെ കത്ത്. ചിരിയായിരുന്നു മോഹന്‍ലാലിന്റെ മറുപടി. മോഹന്‍ലാലിന്റെ വാച്ച് രസമുണ്ടെന്നും അത് എവിടെ കിട്ടുമെന്നുമായിരുന്നു മറ്റൊരു പ്രേക്ഷകന് അറിയേണ്ടിയിരുന്നത്. മോഹന്‍ലാലിനോടുള്ള സ്‌നേഹവും നിരവധി പേര്‍ കത്തിലൂടെ അറിയിച്ചു. എല്ലാവരുടെയും സ്‍നേഹത്തിന് മോഹന്‍ലാല്‍ നന്ദിയും പറഞ്ഞു.
മൂന്നര മണിക്കൂറിലേറെയായിരുന്നു ഗ്രാന്‍ഡ് ഫിനലെ. ബിഗ് ബോസ്സിലെ രസകരമായ നിമിഷങ്ങള്‍ വീണ്ടും ഓര്‍ത്തെടുത്തായിരുന്നു ചടങ്ങ് പുരോഗമിച്ചത്. ഇടയ്‍ക്ക് മോഹന്‍ലാലിന്റെ പാട്ടുകളും ഉണ്ടായി. തുടക്കത്തില്‍ തന്നെ, ഏറ്റവും വോട്ട് കുറഞ്ഞ മത്സാര്‍ഥിയെന്ന നിലയ്‍ക്ക് അരിസ്റ്റോ സുരേഷിന് പുറത്തുപോകേണ്ടി വന്നു. പിന്നീട് ശ്രീനിഷും ഷിയാസും പുറത്തുവന്നു. അവശേഷിച്ച സാബുവിനെയും പേളിയെയും മോഹന്‍ലാല്‍ ബിഗ് ബോസ് ഹൌസില്‍ നേരിട്ടെത്തി പുറത്തോട്ടുകൊണ്ടുവന്നു. ഒടുവില്‍ വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ വിജയിയെയും പ്രഖ്യാപിച്ചു. സാബുവാണ് ബിഗ് ബോസ്സില്‍ വിജയി ആയത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ