വിവാദം ഉണ്ടാക്കുന്നത് ചരിത്രമറിയാതെ, മോഹന്‍ലാലിനെ ക്ഷണിച്ചിട്ടുണ്ടെന്ന് എ കെ ബാലന്‍

Web Desk |  
Published : Jul 24, 2018, 07:46 PM ISTUpdated : Oct 02, 2018, 04:24 AM IST
വിവാദം ഉണ്ടാക്കുന്നത് ചരിത്രമറിയാതെ, മോഹന്‍ലാലിനെ ക്ഷണിച്ചിട്ടുണ്ടെന്ന് എ കെ ബാലന്‍

Synopsis

വിവാദം ഉണ്ടാക്കുന്നത് ചരിത്രമറിയാതെ മോഹന്‍ലാലിനെ ക്ഷണിച്ചിട്ടുണ്ടെന്ന് എ കെ ബാലന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാനച്ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി മന്ത്രി എ കെ ബാലന്‍. മോഹന്‍ലാലിനെ ക്ഷണിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് സാമൂഹിക സാംസ്കാരിക സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒപ്പിട്ട പ്രസ്താവന കഴിഞ്ഞ ദിവസം ഇറക്കുകയും ഇതു സംബന്ധിച്ച് നിവേദനം സര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു. 

എന്നാല്‍ കത്തിലെ ആവശ്യത്തില്‍ അടിസ്ഥാനമില്ലെന്നും എ കെ ബാലന്‍ വ്യക്തമാക്കി. 2011 ല്‍ തമിഴ് സിനിമാ നടന്‍ സൂര്യ മുഖ്യാതിഥിയായിരുന്നുവെന്നും  ചരിത്രം അറിയാതെയാണ് വിവാദമുണ്ടാക്കുന്നതെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. 

മുഖ്യാതിഥിയായി  സിനിമയിലെ തന്നെ ഒരു താരം വരുമ്പോള്‍ ആ  താരം അഭിനയിച്ച സിനിമകള്‍ കൂടി ഉള്‍പ്പെട്ട ഒരു വിധി നിര്‍ണ്ണയത്തില്‍ പുരസ്‌കാരം നേടിയ ആളുകളെ വല്ലാതെ ചെറുതാക്കുന്ന ഒരു നടപടി ആകും അതെന്നും എന്‍ എസ് മാധവന്‍, സച്ചിദാനന്ദന്‍, സേതു, രാജീവ് രവി, റിമ കല്ലിങ്കല്‍, ഡോ. ബിജു തുടങ്ങിയവര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവന വ്യക്തമാക്കിയിരുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പതിനെട്ടാം ദിവസം 16.5 കോടി, കളക്ഷനില്‍ അത്ഭുതമായി ധുരന്ദര്‍
'മിണ്ടിയും പറഞ്ഞും', അപര്‍ണ ബാലമുരളി ആലപിച്ച ഗാനം പുറത്തിറങ്ങി