ടെലിസ്‌കോപ്പിലൂടെ നോക്കുമ്പോൾ ഏതു കണ്ണാണ് അടയ്‌ക്കേണ്ടത്; മരയ്ക്കാര്‍ ഫസ്റ്റ് ലുക്കും ട്രോളുകളും

By Web TeamFirst Published Dec 22, 2018, 2:32 PM IST
Highlights

ടെലസ്കോപ്പ് ഉപയോഗിക്കേണ്ട രീതിയില്‍ അല്ല ഫസ്റ്റ് ലുക്കില്‍ പിടിച്ചിരിക്കുന്നത് എന്നാണ് ഒരു വിമര്‍ശനം വന്നത്

ഹൈദരബാദ്: കഴിഞ്ഞ ദിവസമാണ് മോഹൻലാല്‍ കുഞ്ഞാലിമരയ്ക്കാറായി എത്തുന്ന  ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് എത്തിയത്. മോഹൻലാല്‍ തന്നെയാണ് ഫേസ്ബുക്ക് വഴി ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഇതിനെ തുടര്‍ന്ന് ഈ ലുക്കിനെക്കുറിച്ച് ചര്‍ച്ചകളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.

ടെലസ്കോപ്പ് ഉപയോഗിക്കേണ്ട രീതിയില്‍ അല്ല ഫസ്റ്റ് ലുക്കില്‍ പിടിച്ചിരിക്കുന്നത് എന്നാണ് ഒരു വിമര്‍ശനം വന്നത്. തുറന്ന കണ്ണിനെതിരെ ടെലസ്കോപ്പ് പിടിച്ച് മറ്റെ കണ്ണ് അടച്ചാണ് ടെലസ്കോപ്പ് പിടിക്കേണ്ടത് എന്നാണ് സോഷ്യല്‍ മീഡിയ ഉപദേശം. ഇതിന് അനുസരിച്ച് പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ മോഹന്‍ലാല്‍ ഫാന്‍സ് ഇതിനെതിരെ രംഗത്ത് വന്നു. മുന്‍പ് പല സിനിമയിലും മോഹന്‍ലാല്‍ മോഹൻലാല്‍ കുഞ്ഞാലിമരയ്ക്കാറായി ടെലസ്കോപ് പിടിക്കുന്ന രീതിയില്‍ തന്നെയാണ് ചെയ്യുന്നത് എന്നാണ് ഇവരുടെ വാദം.

നേരത്തെ  മനു അങ്കിള്‍, ബാഹുബലി ചിത്രങ്ങളില്‍ ടെലസ്കോപ്പ് ഉപയോഗിക്കുന്ന ചിത്രങ്ങളാണ് ചിലര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് പോലെ തന്നെയാണ് മരയ്ക്കാറായി മോഹന്‍ലാലും നോക്കുന്നത് എന്നാണ് ആരാധകരുടെ വാദം. അതേ സമയം പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിനെതിരെയും ഇത്തരം വിമര്‍ശനം ഉയര്‍ന്നിരുന്നുവെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. അന്ന് ഫസ്റ്റ് ലുക്ക് വന്നപ്പോള്‍ കാഴ്ചശക്തിയില്ലാത്തവര്‍ വാച്ച് ഉപയോഗിക്കുമോ എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ അത് ശരിയല്ലെന്ന് പടം വന്നപ്പോള്‍ വ്യക്തമായി.

അതേ സമയം അറബിക്കടലിന്‍റെ സിംഹം ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലാണ് ഷൂട്ട് പുരോഗമിക്കുകയാണ്. മധു, പ്രണവ് മോഹൻലാല്‍, പ്രഭു, മഞ്ജു വാര്യര്‍ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും.

click me!