വിവാഹം ഒരുപക്ഷെ മറച്ചുവയ്ക്കാന്‍ സാധിച്ചേക്കാം, ഗര്‍ഭാവസ്ഥ അങ്ങനെ സാധിക്കില്ല: അനുഷ്ക ശര്‍മ പറയുന്നു

By Web TeamFirst Published Dec 19, 2018, 7:03 PM IST
Highlights

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11നാണ് അനുഷ്ക ശര്‍മയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും വിവാഹിതനാകുന്നത്. അതിനും എത്രയോ മുമ്പു തന്നെ ഇരുവരെയും തേടി ഗോസിപ്പുകളും വാര്‍ത്തകളും എത്തിയിരുന്നു. 

മുംബൈ: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11നാണ് അനുഷ്ക ശര്‍മയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും വിവാഹിതനാകുന്നത്. അതിനും എത്രയോ മുമ്പു തന്നെ ഇരുവരെയും തേടി ഗോസിപ്പുകളും വാര്‍ത്തകളും എത്തിയിരുന്നു. ഇരുവരുടെയും പ്രണയവും ക്രിക്കറ്റ് ഗ്രൗണ്ടിലെ അനുഷ്കയുടെ സാന്നിധ്യവുമടക്കം നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞുകൊണ്ടിരുന്നു.

ഇതിനൊക്കെ പിന്നാലെയാണ് പുതിയ ഒരു വാര്‍ത്തയിന്‍മേലുള്ള സംശയം കൂടി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.  അനുഷ്ക ശര്‍മ വൈകാതെ ഒരു അമ്മയാകുമെന്നാണ് വാര്‍ത്ത. വലിയ പ്രചാരണമാണ് ഈ വാര്‍ത്തയ്ക്ക് സോഷ്യല്‍ മീഡിയയിലും ബോളീവുഡ് പാപ്പരാസികള്‍ക്കിടയിലും ലഭിച്ചത്. ഈ ചോദ്യങ്ങള്‍ക്കെല്ലാം, ഓസ്ട്രേലിയയില്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് തിരിച്ചെത്തിയ അനുഷ്ക മറുപടി പറയുകയാണ്.  ഒരു സ്വകാര്യ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനുഷ്കയുടെ മറുപടി.

ഞാന്‍ നേരത്തെ വിവാഹം ചെയ്തു എന്നത് കുട്ടിയുണ്ടാകാന്‍ ഒരു കാരണമാണോ എന്നായിരുന്നു അനുഷ്കയുടെ ഇത് സംബന്ധിച്ച മറുചോദ്യം. ഒരാള്‍ ഗര്‍ഭിണിയാണെങ്കില്‍ അത് എങ്ങനെയാണ് മറച്ചുവയ്ക്കാന്‍ സാധിക്കുക, നിങ്ങള്‍ക്കൊരു വിവാഹം മറച്ചുവയ്ക്കാന്‍ സാധിക്കുമായിരിക്കാം പക്ഷെ പൊതുവേദിയില്‍ നിരന്തരം എത്തുന്ന ഒരാള്‍ക്ക് ഗര്‍ഭാവസ്ഥ മറച്ചുവയ്ക്കാന്‍ സാധിക്കില്ല. 

വിവാഹം കഴിഞ്ഞ് കുറച്ചു ദിവസം പിന്നിടുമ്പോള്‍ തന്നെ സ്ത്രീ ഗര്‍ഭിണിയായെന്ന് ചിലര്‍ ഊഹിക്കുകയാണ്. ആ വാര്‍ത്ത പ്രചരിച്ച് മൂന്ന് നാല് മാസം കഴിയുമ്പോല്‍ അത് ഇല്ലെന്ന് തെളിയും. അതോടെ അടുത്ത്  വിവാഹം കഴിഞ്ഞ മറ്റൊരാളെ കുറിച്ചാകും സംസാരം. അങ്ങനെ അത് വാര്‍ത്തയാകം. എന്നെ സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങളില്‍ വാസ്തവമില്ല. അതിനെ കുറിച്ച് നിലവില്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തിട്ടില്ലെന്നും അനുഷ്ക പറഞ്ഞു.

2012 ല്‍ പുറത്തിറങ്ങിയ ജബ് തക്  ഹയ് ജാന്‍ എന്ന ചിത്രത്തിന് ശേഷം കത്രീന കൈഫ്, ഷാരൂഖ് ഖാന്‍ എന്നിവരും ഒന്നിക്കുന്ന പുതിയ ചിത്രമാണ്.  ചിത്രത്തിന്‍റെ പ്രചരണത്തിലാണ് അനുഷ്കയിപ്പോള്‍. ഡിസംബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും.

click me!