ഡ്യൂപ്പില്ലാതെ മോഹൻലാലിന്റെ തകര്‍പ്പൻ ആക്ഷൻ; മേയ്ക്കിംഗ് വീഡിയോയുമായി പീറ്റര്‍ ഹെയ്ൻ

By Web TeamFirst Published Jan 17, 2019, 11:37 AM IST
Highlights

മോഹൻലാല്‍ നായകനായി എത്തിയ ഒടിയൻ നൂറു കോടി ക്ലബ്ബിലെത്തി. മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു. ഡ്യൂപ്പില്ലാതെയാണ് മോഹൻലാല്‍ സാഹസിക രംഗങ്ങള്‍ ചെയ്‍തത്. പീറ്റര്‍ ഹെയ്നാണ് ആക്ഷൻ കൊറിയോഗ്രഫി നിര്‍വഹിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ആക്ഷൻ രംഗത്തിന്റെ മേയ്ക്കിംഗ് വീഡിയോ പീറ്റര്‍ ഹെയ്ൻ തന്നെ പുറത്തുവിട്ടിരിക്കുന്നു.

മരത്തിനു മുകളില്‍ നിന്ന് റോപ്പില്‍ ചാടുന്ന രംഗമാണ് വീഡിയോയിലുള്ളത്. സമര്‍പ്പണം എന്ന അടിക്കുറിപ്പാണ് പീറ്റര്‍ ഹെയ്ൻ വീഡിയോയ്‍ക്ക് നല്‍കിയിരിക്കുന്നത്.  ശ്രീകുമാര്‍ മേനോൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഹരികൃഷ്‍ണൻ തിരക്കഥ എഴുതിയിരിക്കുന്നു. മഞ്ജു വാര്യര്‍ ആണ് നായികയായി എത്തിയത്. പ്രകാശ് രാജ് അടക്കമുള്ള വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

click me!