'നഷ്ടമായത് ജ്യേഷ്ഠ സഹോദരന് തുല്യന്‍'; ക്യാപ്റ്റന്‍ രാജുവിന്‍റെ വിയോഗത്തില്‍ അനുസ്മരിച്ച് മോഹന്‍ലാല്‍

Published : Sep 17, 2018, 10:25 AM ISTUpdated : Sep 19, 2018, 09:27 AM IST
'നഷ്ടമായത് ജ്യേഷ്ഠ സഹോദരന് തുല്യന്‍';  ക്യാപ്റ്റന്‍ രാജുവിന്‍റെ വിയോഗത്തില്‍ അനുസ്മരിച്ച് മോഹന്‍ലാല്‍

Synopsis

ക്യാപ്റ്റന്‍ രാജുവിന്‍റെ വിയോഗത്തില്‍ അനുസ്മരിച്ച് സിനിമാ ലോകം. നഷ്ടമായത് ജ്യേഷ്ഠ സഹോദരന് തുല്യനായ ഒരാളെയാണെന്ന് നടന്‍ മോഹന്‍ലാല്‍ അനുസ്മരിച്ചു.

ക്യാപ്റ്റന്‍ രാജുവിന്‍റെ വിയോഗത്തില്‍ അനുസ്മരിച്ച് സിനിമാ ലോകം. നഷ്ടമായത് ജ്യേഷ്ഠ സഹോദരന് തുല്യനായ ഒരാളെയാണെന്ന് നടന്‍ മോഹന്‍ലാല്‍ അനുസ്മരിച്ചു.

നടന്‍ എന്നതിലുപരി ഏറെ മാനസിക അടുപ്പമുള്ള വ്യക്തിയായിരുന്നു ക്യാപ്റ്റന്‍ രാജു. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ഏറെ സങ്കടമുണ്ട്. മൂത്ത ജ്യേഷ്ഠന്‍റെ സ്ഥാനത്ത് നിന്നിരുന്നു ഒരു വ്യക്തിയെയാണ് ക്യാപ്റ്റന്‍ രാജുവിന്‍റെ മരണത്തോടെ നഷ്ടമായത് എന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു.

ഇന്ന് രാവിലെ കൊച്ചിയിലെ സ്വവസതിയില്‍ വച്ചാണ് ക്യാപ്റ്റന്‍ രാജു അന്തരിച്ചത്. ഏറെ കാലമായി രോഗബാധിതനായിരുന്നു. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അറുപത്തെട്ട് വയസായിരുന്നു. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 

PREV
click me!

Recommended Stories

മനോഹര്‍ പരീക്കറിന് വിടചൊല്ലി ബോളിവുഡും
പ്രിയപ്പെട്ട ജാലകത്തില്‍നിന്നും വീണു മരിക്കുമ്പോള്‍ അവള്‍ക്ക് കൈനിറയെ സിനിമകളുണ്ടായിരുന്നു