മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക്; നീക്കം വിഭാഗീയത ഒഴിവാക്കാന്‍

Web Desk |  
Published : Jun 07, 2018, 03:08 PM ISTUpdated : Jun 29, 2018, 04:23 PM IST
മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്‍റ്  സ്ഥാനത്തേക്ക്; നീക്കം വിഭാഗീയത ഒഴിവാക്കാന്‍

Synopsis

പുതിയ നേതൃത്വത്തില്‍ നിക്ഷ്പക്ഷര്‍ വേണമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു മല്‍സരം വന്നാല്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ല

തിരുവനന്തപുരം: മലയാള ചലചിത്ര താരസംഘടനയായ അമ്മയുടെ അടുത്ത പ്രസിഡന്റായി മോഹന്‍ലാല്‍ എത്തിയേക്കുമെന്ന് സൂചന. നിലവില്‍ ഇന്നസെന്റാണ് അമ്മയുടെ പ്രസിഡന്റ് . അമ്മയുടെ തലപ്പത്ത് നിന്ന് ഇത്തവണ മാറുമെന്ന് ഇന്നസെന്റ് പ്രഖ്യാപിച്ചിരുന്നു. അമ്മയുടെ പ്രസിഡന്റ് സ്ഥാനം ആഗ്രഹിച്ചതല്ലെന്ന് നിരവധി അവസരങ്ങളില്‍ ഇന്നസെന്റ് വ്യക്തമായിരുന്നു. മമ്മൂട്ടിയാണ് നിലവിലെ സെക്രട്ടറി. എന്നാല്‍ സെക്രട്ടറി മാറുമോയെന്ന കാര്യത്തില്‍ നിലവില്‍ സൂചനകള്‍ വ്യക്തമല്ല.

നടി അക്രമത്തിനിരയായ കേസിന് പിന്നാലെ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതില്‍ അതൃപ്തിയുള്ളവര്‍ സംഘടനയിലുണ്ട്. പുതിയ ഭാരവാഹിത്വത്തിലേക്ക് ഇവര്‍ ശക്തമായ ഒരു പാനലില്‍ മല്‍സരിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു.നിലവില്‍ അമ്മയില്‍ ഇടതുപക്ഷക്കാര്‍ക്കാണ് മേല്‍ക്കൈയെന്നും പുതിയ നേതൃത്വത്തില്‍ നിക്ഷ്പക്ഷര്‍ വേണമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു.  ചലചിത്രതാരങ്ങള്‍ക്കിടയില്‍ പൊതുസമ്മതനായ ഒരാളെ സംഘടനാ തലപ്പത്തേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് മോഹന്‍ലാലിനെ പ്രസിഡന്റാക്കാനുള്ള നീക്കത്തിന് പിന്നില്‍ .

എന്നാല്‍ മല്‍സരം വന്നാല്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ല. 24നാണ് സംഘടനയുടെ ജനറല്‍ ബോഡി യോഗം. കഴിഞ്ഞ തവണ ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ മത്സരമുണ്ടായിരുന്നു. എന്നാല്‍ താരതമ്യേന ശക്തി കുറഞ്ഞ പാനലാണ് മത്സരിച്ചത്. മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, ഇടവേള ബാബു, ജഗദീഷ് എന്നിവരുടെ പേരുകളൊക്കെ മറ്റ് ഭാരവാഹിത്വങ്ങളിലേക്ക് പരിഗണനയിലുണ്ടെന്നും സൂചനയുണ്ട്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രവചനാതീതമായ മുഖഭാവങ്ങള്‍; ഉർവ്വശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ സെക്കൻഡ് ലുക്ക് പുറത്ത്
ടോട്ടൽ ചിരി മയം; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്