ജിമ്മില്‍ വീണ്ടും വിയര്‍പ്പൊഴുക്കി മോഹന്‍ലാല്‍; ഇക്കുറി വീഡിയോ

Web Desk |  
Published : Jun 02, 2018, 10:49 AM ISTUpdated : Oct 02, 2018, 06:30 AM IST
ജിമ്മില്‍ വീണ്ടും വിയര്‍പ്പൊഴുക്കി മോഹന്‍ലാല്‍;   ഇക്കുറി വീഡിയോ

Synopsis

36 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ

കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ആരംഭിച്ച ഫിറ്റ്നസ് ചലഞ്ച് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും വിജയം കണ്ട ക്യാംപെയ്‍നുകളില്‍ ഒന്നാണ്. സിനിമാ, കായികതാരങ്ങള്‍ വെല്ലുവിളിക്കപ്പെട്ടതോടെയാണ് ക്യാംപെയ്‍നിന്‍റെ ജനപ്രീതി വര്‍ധിച്ചത്. ഹൃത്വിക് റോഷനിലും വിരാട് കോലിയിലും സൈന നേവാളിലും ആരംഭിച്ച ചലഞ്ച് മോഹന്‍ലാലിലേക്കും ജൂനിയര്‍ എന്‍ടിആറിലേക്കും സൂര്യയിലേക്കും പൃഥ്വിരാജിലേക്കുമൊക്കെ എത്തി. മെയ് 30ന് ചലഞ്ച് ഏറ്റെടുത്ത മോഹന്‍ലാല്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്‍റെ ഒരു ഫോട്ടോ ആയിരുന്നു ട്വിറ്ററില്‍ ആദ്യം പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ജിമ്മില്‍ വെയ്റ്റ് ഉയര്‍ത്തുന്നതിന്‍റെ വീഡിയോ തന്നെ പോസ്റ്റ് ചെയ്തിരിക്കുകയാണ് മോഹന്‍ലാല്‍. 36 സെക്കന്‍റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'കേരളത്തിലെ ഉരുക്ക് വനിത, തോൽക്കാൻ പാടില്ല'; ശോഭാ സുരേന്ദ്രനെ പിന്തുണച്ച് ബി​ഗ് ബോസ് താരം
ആരാണ് മോദിയുടെ ഈ 'യങ് ഫ്രണ്ട്' ? നാഷണൽ മീഡിയകളിൽ നിറഞ്ഞ് മലയാളികളുടെ ഓമിക്കുട്ടൻ