'ആര്‍ യു ഫേക്ക് എന്ന് ചോദിച്ചാല്‍ എന്ത് മറുപടി പറയും'; മോഹന്‍ലാലിന്റെ ചോദ്യത്തിന് ഹിമയുടെ ഉത്തരം

Published : Sep 02, 2018, 04:06 PM ISTUpdated : Sep 10, 2018, 03:14 AM IST
'ആര്‍ യു ഫേക്ക് എന്ന് ചോദിച്ചാല്‍ എന്ത് മറുപടി പറയും'; മോഹന്‍ലാലിന്റെ ചോദ്യത്തിന് ഹിമയുടെ ഉത്തരം

Synopsis

ഇന്നത്തെ എലിമിനേഷന്‍ എപ്പിസോഡില്‍ ഒന്നോ രണ്ടോ പേര്‍ പുറത്താവുമെന്നാണ് മോഹന്‍ലാല്‍ ഇന്നലെ പ്രേക്ഷകരോട് പറഞ്ഞത്. മൂന്ന് പേരാണ് ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍. പേളി മാണി, അനൂപ് ചന്ദ്രന്‍, ഷിയാസ് കരിം എന്നിവര്‍.

ശനി, ഞായര്‍ എപ്പിസോഡുകളില്‍ അവതാരകനായെത്തുന്ന മോഹന്‍ലാല്‍ കഴിഞ്ഞ ഒരാഴ്ചത്തെ മത്സരാര്‍ഥികളുടെ പ്രകടനം വിലയിരുത്തുകയും അവരോട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യാറുണ്ട്. വാരാന്ത്യ എലിമിനേഷന്‍ എപ്പിസോഡുകളില്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന ഭാഗവുമാണ് ഇത്. ഈ ശനിയാഴ്ചത്തെ എപ്പിസോഡിലും മോഹന്‍ലാല്‍ രസകരമായിത്തന്നെ ഈ ഭാഗം കൈകാര്യം ചെയ്തു. ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചാവിഷയമായ പേളി-ശ്രീനിഷ് പ്രണയത്തെക്കുറിച്ചും വിവാഹിതരാകാനുള്ള തീരുമാനത്തെക്കുറിച്ചുമൊക്കെ അവരോട് ചോദിച്ച മോഹന്‍ലാല്‍ ഹിമ ശങ്കറിനോടും ഒരു കാര്യം ചോദിച്ചു.

നിങ്ങള്‍ വ്യാജമായ ഒരാളാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്താവുമെന്നാണ് മോഹന്‍ലാല്‍ ഹിമയോട് ചോദിച്ചത്. ഒരു തവണ പുറത്തായി പിന്നീട് ഹൗസിലേക്ക് എത്തിയ ചിലര്‍ പല്ലും നഖവുമൊക്കെ ഉപയോഗിച്ച് മത്സരിക്കുന്നുണ്ടല്ലോയെന്നും തമാശ മട്ടില്‍ മോഹന്‍ലാല്‍ മത്സരാര്‍ഥികളോട് പൊതുവായി പറഞ്ഞു. പിന്നാലെയായിരുന്നു ഹിമയോടുള്ള ചോദ്യം. എന്നാല്‍ താന്‍ വ്യാജമായ ഒരാളാണെന്ന് അഭിപ്രായമില്ലെന്നും പക്ഷേ ബിഗ് ബോസ് ഹൗസില്‍ കാര്യങ്ങളെയും വ്യക്തികളെയുമൊക്കെ മുന്‍ധാരണയോടെ സമീപിക്കുന്നവരാണ് കൂടുതലെന്നും ഹിമ ശങ്കര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മറ്റുള്ളവര്‍ നമ്മെക്കുറിച്ച് എന്ത് കരുതും എന്നത് നമുക്ക് എങ്ങനെ തീരുമാനിക്കാനാവും എന്നായിരുന്നു മോഹന്‍ലാലിന്റെ മറുചോദ്യം. 

നിങ്ങളുടെ പ്രണയവും വിവാഹം കഴിക്കാനുള്ള തീരുമാനവുമൊക്കെ സത്യസന്ധമാണോ എന്നുള്ള മോഹന്‍ലാലിന്റെ ചോദ്യത്തിന് അങ്ങനെയാണെന്നായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും മറുപടി. അതേസമയം ഇന്നത്തെ എലിമിനേഷന്‍ എപ്പിസോഡില്‍ ഒന്നോ രണ്ടോ പേര്‍ പുറത്താവുമെന്നാണ് മോഹന്‍ലാല്‍ ഇന്നലെ പ്രേക്ഷകരോട് പറഞ്ഞത്. മൂന്ന് പേരാണ് ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍. പേളി മാണി, അനൂപ് ചന്ദ്രന്‍, ഷിയാസ് കരിം എന്നിവര്‍.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ