'ക്ലാസെടുക്കാന്‍ ഡ്രാക്കുളയെത്തി; വെളിപാടിന്‍റെ പുസ്തകം പുതിയ ടീസർ

By Web DeskFirst Published Aug 30, 2017, 9:37 AM IST
Highlights

ഓണത്തിന് മോഹൻലാൽ ആരാധകർ ഏറെ കാത്തിരിക്കുന്ന വെളിപാടിൻ്റെ പുസ്തകത്തിൻ്റെ രണ്ടാമത്തെ ഒഫിഷ്യൽ ടീസർ പുറത്തിറങ്ങി.  മോഹൻലാൽ തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ ടീസര്‍ പുറത്തുവിട്ടത്.

ന്യൂജെൻ സിനിമകളുടെ സംവിധായകൻ ലാൽ ജോസ് ആദ്യമായി മോഹൻലാലിനെ വെച്ച് ഒരുക്കുന്ന ചിത്രമാണ് വെളിപാടിൻ്റെ പുസ്തകം. വീണ്ടുമൊരു ക്യാമ്പസ് ചിത്രത്തിൽ  മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  മുടിനീട്ടി വളർത്തി,താടിയും വെച്ച് കുർത്തയുമണിഞ്ഞ മോഹൻലാൽ ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നു. മൈക്കൽ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് ലാൽ അവതരിപ്പിക്കുന്നത്  

മൂന്ന് ഗെറ്റപ്പിലാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ട് ഗെറ്റപ്പുകൾ ഇതിനകം തന്നെ പുറത്തു വിട്ടിട്ടുണ്ട്. ഭൂമിയിലെ പുഴുക്കളേയും കീടങ്ങളെയൊക്കെ കൊത്തിതിന്നു  വളരെ താഴ്ന്ന് പറക്കാനാണ് എനിക്കിഷ്ടം എന്ന മാസ് ഡയലോഗിലാണ് ടീസർ അവസാനിക്കുന്നത്. 

ചിത്രത്തിലെ  'ജിമ്മിക്കി കമ്മൽ' എന്ന ഗാനം ഇതിനകം തന്നെ യൂട്യൂബ് ട്രെൻഡിംഗിൽ ഇടം നേടിയിട്ടുമുണ്ട്. ചിത്രത്തിൽ  ലാലിനൊപ്പം ശരത് കുമാർ, രേഷ്മ രാജൻ, അനൂപ് മേനോൽ, സിദ്ധിക്, സലീം കുമാർ തുടങ്ങിയവരുമുണ്ട്. ആശിർവാദ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം 31ന്   തിയറ്ററുകളിലെത്തും.

click me!