
അന്തരിച്ച നടി മോനിഷയുടെ ശബ്‍ദത്തിന്റെ ഉടമയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുത്തി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. മോനിഷയുടെ തുടക്കം മുതലുള്ള എല്ലാ സിനിമകള്‍ക്കും ശബ്‍ദം നല്‍കിയത് അമ്പിളിയാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ലോകത്തേക്ക് ഞങ്ങൾ ഒന്നിച്ച് വന്നവരാണ്. 1977കാലഘട്ടത്തിൽ. എന്നേക്കാൾ ഇളയതാണ്..അന്ന് അമ്പിളിക്ക് ഒരു ഏഴ് വയസ്സ് കാണും.. (നടിയും,ഡബ്ബിങ് ആർട്ടിസ്റ്റുമായ പാലാ തങ്കത്തിന്റെ മകൾ)..ആ പ്രായത്തിൽ അമ്പിളിയുടെ കഴിവ് കണ്ട് ഞാൻ അൽഭുതപ്പെട്ടിട്ടുണ്ട്.. അന്തരിച്ച മോനിഷയുടെ "നഖക്ഷതം" എന്ന സിനിമ മുതൽ അവസാനത്തെ സിനിമ വരെ മോനിഷയുടെ സ്ഥിരം ശബ്‍ദം അമ്പിളിയുടേതായിരുന്നു..ശോഭനക്കും ജോമോൾക്കും ശാലിനിക്കുമെല്ലാം അമ്പിളി ശബ്ദം നൽകിയിട്ടുണ്ട്.. ഇപ്പോൾ സീരിയൽ രംഗത്തെ ശബ്ദമായി രംഗത്തുണ്ട്..
മാത്രമല്ല അന്യഭാഷ സിനിമകൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നു.
അമ്പിളി സംഭാഷണമെഴുതി ഞാൻ ശബ്‍ദം നൽകിയ ഏറ്റവും നല്ല അന്യഭാഷാ സിനിമകളാണ്
"KANNATHIL MUTHAMITTAL"
"ENGLISH VINGLISH"
" KAHANI"
അങ്ങനെ നിരവധി..
അവരുടെ കഴിവിനനുസരിച്ചുളള അംഗീകാരം അവർക്ക് ലഭിച്ചിട്ടില്ല..
അമ്പിളിക്ക് രണ്ട് പെൺകുട്ടികൾ.. ഇന്ന് ഞങ്ങൾ ഒരു വിവാഹ ചടങ്ങിൽ വെച്ച് കണ്ടു..
അറിയപ്പെടാതെ പോയ അല്ലെങ്കിൽ അറിയാൻ
ആഗ്രഹിക്കുന്ന ചില ശബ്‍ദ താരങ്ങളെ നിങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് എന്റെ ഉദ്ദേശം...
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ