ലൈംഗിക തൊഴിലാളിക്കൊപ്പം ആ ഇടുങ്ങിയ മുറിയില്‍ താമസിച്ച അനുഭവം വെളിപ്പെടുത്തി നിവിന്‍റെ നായിക

Published : Oct 31, 2017, 11:17 PM ISTUpdated : Oct 05, 2018, 12:56 AM IST
ലൈംഗിക തൊഴിലാളിക്കൊപ്പം ആ ഇടുങ്ങിയ മുറിയില്‍ താമസിച്ച അനുഭവം വെളിപ്പെടുത്തി നിവിന്‍റെ നായിക

Synopsis

യുവ നടീ നടന്‍മാര്‍ വളരെയധികം ഡെഡിക്കേറ്റഡാണ്. കഥാപാത്രമായി മാറാന്‍ എന്ത് സാഹസികത്തിനും അവര്‍ തയ്യാറാണ്. അതരത്തില്‍ തന്‍റെ കഥാപാത്രത്തിന് വേണ്ടിയാണ് ശോഭിത ധുലിപലയും ഇതിന് തയ്യാറായത്. കാമാത്തിപ്പുരയില്‍ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം താമസിച്ചിരിക്കുകയാണ് നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന മൂത്തോനിലെ നായിക ശോഭിത ധുലിപല.

മണിക്കൂറുകളോളം ലൈംഗിക തൊഴിലാളികളുമായി സംസാരിച്ച് അവരുടെ ജീവിതവും ജീവിതാനുഭവങ്ങള്‍ ചോദിച്ചറിഞ്ഞ് ഒരു ദിവസം അവര്‍ക്കൊപ്പം താമസിച്ചാണ് ശോഭിത മടങ്ങിയത്. തൊഴിലിന്‍റെയും ജാതിയുടെയും നിറത്തിന്‍റെയുമെല്ലാം അടിസ്ഥാനത്തില്‍ ആളുകളെ വേര്‍തിരിക്കുന്ന ഒരു പതിവുണ്ട് ഇന്ത്യയില്‍. എന്നാല്‍, ഭീതി നിറഞ്ഞതും ദയനീയവുമായ ജീവതം നയിക്കുമ്പോഴും കാമാത്തിപ്പുരയിലെ സ്ത്രീകള്‍ അങ്ങേയറ്റം സ്നേഹമുള്ളവരും നന്മയുള്ളവരുമാണ്. സത്യത്തില്‍ എന്‍റെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു അവിടുത്തെ ജീവിതാനുഭവം-ശോഭിത പറയുന്നു.

ഒരു ഇരുപത്തിനാലുകാരിയെ സംബന്ധിച്ചിടത്തോളം ഒരുപാട് അറിവുകള്‍ പകരുന്നൊരു അനുഭവമായിരുന്നു. യാഥാര്‍ഥ്യങ്ങളുടെ നേര്‍ചിത്രമായ ഇത്തരമൊരു വേഷം ചെയ്യാന്‍ കഴിഞ്ഞതും ഇതുപോലുള്ള വെല്ലുവിളികള്‍ അനുഭവിക്കാനായതും എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഭവമാണ് എന്നും താരം കൂട്ടിച്ചേര്‍ത്തു. ഇതുപോലൊരു പ്രോജക്ടില്‍ ഇത്തരമൊരു ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന് അങ്ങേയറ്റം കടപ്പാടുണ്ട് എനിക്ക് എന്നും ശോഭിത പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ലൈംഗികതെരുവുകളില്‍ ഒന്നായ കാമാത്തിപ്പുരയിലെ തന്‍റേടിയായ ഒരു സ്ത്രീയെയാണ് ശോഭിത ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഗറില്ല സ്റ്റൈല്‍ ചിത്രീകരണമായിരുന്നു. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്‍റെ ചിത്രമായ രമണ്‍ രാഘവ് 2.0 വിലൂടെ ബോളിവുഡില്‍ അരങ്ങേറിയ താരമാണ് ശോഭിത.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'കര്‍മ്മയോദ്ധയുടേത് അപഹരിച്ച തിരക്കഥ'; മേജര്‍ രവി അടക്കമുള്ളവര്‍ 30 ലക്ഷം നഷ്ടപരിഹാരം നല്‍കണം
മറാഠിയിലൊരു ക്വിയര്‍ സിനിമ; കാക്‌ടസ് പിയേഴ്‌സ്- റിവ്യൂ