അക്ഷയ് കുമാറിന്റെ ഗോള്‍ഡില്‍ എന്തുകൊണ്ട് ചെറിയ വേഷം, മറുപടിയുമായി മൌനി

Published : Aug 27, 2018, 01:08 PM ISTUpdated : Sep 10, 2018, 05:02 AM IST
അക്ഷയ് കുമാറിന്റെ ഗോള്‍ഡില്‍ എന്തുകൊണ്ട് ചെറിയ വേഷം, മറുപടിയുമായി മൌനി

Synopsis

അക്ഷയ് കുമാര്‍ നായകനായ ഗോള്‍ഡ് തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധേയയായ മൌനി റോയ് ആയിരുന്നു ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ ഭാര്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചെറിയ വേഷമായിരുന്നു മൌനിക്ക് ഉണ്ടായിരുന്നത്. എന്തുകൊണ്ടാണ് കഥാപാത്രത്തിന് പ്രധാന്യം കുറഞ്ഞുപോയതെന്ന് ചോദിച്ചപ്പോള്‍ മൌനിയുടെ മറുപടി ഇങ്ങനെയായിരുന്നു- ജനങ്ങള്‍ക്ക് എന്നെ ഇഷ്‍ടപ്പെട്ടതു കൊണ്ടാണ് അങ്ങനെ ചോദിക്കുന്നത്.

എന്നെ ജനങ്ങള്‍ക്ക് ഇഷ്‍ടപ്പെട്ടെന്നാണ് എനിക്ക്  തോന്നുന്നത്. അതുകൊണ്ടാണ് എന്റെ വേഷം ചെറുതായിപ്പോയെന്ന് തോന്നുന്നത്. അത് ഒരു പ്രശംസയാണ്. എന്റെ വേഷം ഇഷ്‍ടപ്പെടാതിരിക്കുകയോ ആള്‍ക്കാര്‍ എന്നെ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്‍തിരുന്നെങ്കില്‍ ആള്‍ക്കാര്‍ അങ്ങനെ ചോദിക്കില്ലായിരുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും ഇഷ്‍ടമായെങ്കില്‍ അത് കൂടുതല്‍ വേണമെന്ന് തോന്നും- മൌനി പറയുന്നു.

അക്ഷയ് സാര്‍ നല്ല മനുഷ്യനാണ്. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്‍തപ്പോള്‍ ഒരുപാട് പഠിക്കാൻ പറ്റി. കഠിനാദ്ധ്വാനം ചെയ്യുക, ആത്മാര്‍ഥതയോടെ ജോലി ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ രീതി- മൌനി പറയുന്നു.

ഇന്ത്യൻ ഹോക്കിയുടെ സുവര്‍ണ ചരിത്രമാണ് സിനിമയുടെ പ്രമേയം. ഹോക്കി പരിശീലകൻ തപന്‍ ദാസ് ഇന്ത്യയെ  സ്വര്‍ണമെഡല്‍ ജേതാക്കളാക്കാൻ നടത്തുന്ന ശ്രമങ്ങളാണ് സിനിമയില്‍ പറയുന്നത്.  1948ൽ നടന്ന ഒളിപിം‌ക്‌സിൽ ഇന്ത്യ സ്വർണം നേടിയതിന്റെ പശ്ചാത്തലത്തില്‍ സിനിമ ഒരുക്കിയപ്പോള്‍ തപൻദാസ് ആയിട്ടാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. കുനാല്‍ കപൂര്‍, അമിത് സാധ്, വിനീത് കുമാര്‍ സിംഗ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിമ കാഗ്ടി ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒടിടി റിലീസിലും തരംഗമായി ദുൽഖർ സെൽവമണി സെൽവരാജ് ചിത്രം; നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ ട്രെൻഡിംഗായി 'കാന്ത'
ഇന്ത്യയില്‍ ഒന്നാമൻ ആര്?, മൂന്നാമത് ഷാരൂഖ്, പട്ടികയില്‍ കുതിച്ചുകയറി മലയാളികളുടെ പ്രിയ താരം