
മലയാളിയുടെ ഹൃദയങ്ങള്‍ കീഴടക്കാന്‍ ചാലക്കുടിക്കാരന്‍ കലാഭവന്‍ മണി വീണ്ടും അഭ്രപാളിയില്‍. സംവിധായകന്‍ വിനയനാണ് കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി സിനിമയൊരുക്കുന്നത്. പരിമിത സാഹചര്യങ്ങളില്‍ വളര്‍ന്ന് തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ മണിയുടെ വിജയഗാഥയാണ് സിനിമയ്ക്കാധാരം. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബര്‍ മധ്യത്തോടെ തിയേറ്ററിലെത്തും.
നടനായും ഗായകനായും തിളങ്ങിയ മണിക്കുള്ള ആദരമാണ് സിനിമയെന്ന് വിനയന്‍ പറഞ്ഞു. പുതുമുഖ താരമായിരിക്കും സിനിമയില്‍ കലാഭവന്‍ മണിയായി വേഷമിടുക. സിനിമയുടെ കാസ്റ്റിംഗ് പുരോഗമിക്കുകയാണ്. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് കലാഭവന്‍ മണിക്ക് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിരുന്നു. മാര്‍ച്ച് ആറിനാണ് അപ്രതീക്ഷമായി മണി മരണത്തിനു കീഴടങ്ങിയത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ