
താര കുടുംബത്തിൽ നിന്ന് മലയാള സിനിമയിലേക്ക് ഒരു നായക നടൻ കൂടി. ചലചിത്ര നടൻ മുകേഷിന്റ മകൻ ശ്രാവണ്‍ മുകേഷ് നായകനാകുന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു. ശ്രാവണ്‍ മുകേഷിന്റെ അമ്മ സരിതയും മുകേഷിന്റെ കുടുംബാംഗങ്ങളും മലയാള ചലചിത്ര മേഖലയിലെ പ്രമുഖരുമടക്കം സമ്പന്നമായിരുന്നു വേദി.
ശ്രാവണ്‍ മുകേഷ്. അഭിനയ പ്രതിഭകളാൽ സന്പന്നമായ കാളിദാസ കലാകേന്ദ്രത്തിലെ ഇളമുറക്കാരൻ. താര കുടുംബത്തിൽ നിന്ന് നായക നടൻമാരായി ചലചിത്രമേഖലയില് ചേക്കേറിവരിലെ അവസാന കണ്ണി. കല്യാണം എന്ന് പേരിട്ട രാജേഷ് നായര്‍ ചിത്രത്തിലെ നായകനായാണ് ശ്രാവണിന്റെ അരങ്ങേറ്റം. സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു.
അച്ഛൻ മുകേഷ് , അമ്മ സരിത, മുത്തശ്ശി വിജയകുമാരി അടക്കം ബന്ധുക്കളുടെ നീണ്ട നിര. നടൻ മധു അടക്കം ചലചിത്ര മേഖലയിലെ പ്രമുഖര്‍. എല്ലാവരുമെത്തി ആശംസനേരാൻ
കലാകുടുംബത്തിന്റെ ആശീര്‍വാദത്തിന് ശ്രാവണിന്റെ മറുപടി.
പുതുമുഖം വര്‍ഷയാണ് നായിക. ശ്രീനിവാസനും മുകേഷും എല്ലാം പ്രധാന വേഷങ്ങളിലെത്തുന്ന കല്യാണത്തിന് തീര്‍ത്തും വ്യത്യസ്ഥമായ ക്ലൈമാക്സാണ് അണിയറക്കാർ നൽകുന്ന ഹൈലൈറ്റ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ