
മുംബൈ: ലൈംഗികമായി പീഡിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തെന്ന ബോളിവുഡ് നടി സീനത് അമന്റെ പരാതിയിൽ ബിനസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ബിസിനസുകാരനായ അമൻ ഖന്നയെന്ന സർഫറാസ് ആണ് അറസ്റ്റിലായത്. മുംബൈ വ്യവസായി ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് നടി സീനത്ത് അമന്‍ ജുഹു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
സർഫറാസിനെ കോടതിയിൽ ഹാജരാക്കി. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. നേരത്തെയും ശല്യം ചെയ്യുന്നതായി താരം പരാതി നൽകുകയും സർഫറാസ് അറസ്റ്റിലാകുകയും ചെയ്തിരുന്നു. അസ്വസ്ഥതകളുണ്ടാക്കും വിധം വ്യവസായി പിന്തുടരുന്നുവെന്നുമാണ് പരാതി. സീനത്ത് അമനുമായി പരിചയമുണ്ടായിരുന്ന ആളാണ് കുറ്റാരോപിതനായ വ്യവസായി.
ചില പ്രശ്‍നങ്ങളെ തുടര്‍ന്ന് വ്യവസായിയുമായുള്ള ബന്ധം സീനത്ത് അമന്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സീനത്ത് അമനെ വ്യവസായി ശല്യപ്പെടുത്തുന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പീഡനക്കേസും സ്‍ത്രീയെ അപകീര്‍ത്തിപ്പെടുത്തും വിധം പെരുമാറുന്നതിനെതിരെയുളള കേസുമാണ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ