
താരസംഘടനയായ ‘അമ്മ’യുടെ പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തുവന്നതിനുപിന്നാലെ താക്കോൽസ്ഥാനങ്ങളിൽ സ്ത്രീകളെ നിയമിക്കാത്തതിന്റെ പേരിൽ വിമർശനവുമായി മുരളി തുമ്മാരുകുടി. ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി ഫേസ്ബുക്ക് കുറിപ്പിലാണ് വിഷയത്തില്‍ മുരളി തുമ്മാരുകുടി നിലപാട് വ്യക്തമാക്കിയത്.
കോളേജ് യൂണിയൻ ഉൾപ്പടെ ഉള്ള പല പ്രസ്ഥാനങ്ങളിലും കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ പേരിനെങ്കിലും വൈസ് പ്രസിഡണ്ട് എന്ന സ്ഥാനം സ്ത്രീകൾക്കായി ഒഴിച്ചിടാറുണ്ടായിരുന്നു.ഇവിടെ അതുപോലും ഇല്ല. ഈ വാർത്ത ശരിയാണെങ്കിൽ ഏത് നൂറ്റാണ്ടിലേക്കാണ് നമ്മുടെ സംഘടനകൾ വളരുന്നത് ? ആണുങ്ങളുടെ 'അമ്മ'യായി താരസംഘടന മാറിയെന്നാണ് തുമ്മാരുകുടിയുടെ വിമര്‍ശനം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ആണുങ്ങളുടെ 'അമ്മ...
"കൊച്ചി∙ താരസംഘടയായ ‘അമ്മ’യുടെ പ്രസിഡന്റ് ഇനി മോഹൻ ലാൽ. ഇന്നസന്റ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് മോഹൻ ലാൽ ഇനി ‘അമ്മ’യെ നയിക്കുക. സെക്രട്ടറിയായിരുന്ന ഇടവേള ബാബു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുയർന്നു. ഗണേഷ് കുമാറും മുകേഷുമാണ് വൈസ് പ്രസിഡന്റുമാർ. സെക്രട്ടറിയായി സിദ്ദീഖിനെയും ട്രഷററായി ജഗദീഷിനെയും തിരഞ്ഞെടുത്തു. വാർഷിക ജനറൽ ബോഡി യോഗത്തിലാണു യോഗത്തിലാണു തീരുമാനം."
മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയുടെ ജനറൽ ബോഡിയുടെ റിപ്പോർട്ട് ആണ്. കണ്ടിടത്തോളം താക്കോൽ സ്ഥാനങ്ങളിൽ ഒന്നും സ്ത്രീകൾ ഇല്ല. കോളേജ് യൂണിയൻ ഉൾപ്പടെ ഉള്ള പല പ്രസ്ഥാനങ്ങളിലും കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ പേരിനെങ്കിലും വൈസ് പ്രസിഡണ്ട് എന്ന സ്ഥാനം സ്ത്രീകൾക്കായി ഒഴിച്ചിടാറുണ്ടായിരുന്നു.ഇവിടെ അതുപോലും ഇല്ല. ഈ വാർത്ത ശരിയാണെങ്കിൽ ഏത് നൂറ്റാണ്ടിലേക്കാണ് നമ്മുടെ സംഘടനകൾ വളരുന്നത് ?
#NOT21stCentury.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ