ഫ്ലാറ്റിന്‍റെ മുകളില്‍ നിന്ന് ചാടിയാല്ലോ എന്നുവരെ ചിന്തിച്ചു

Web Desk |  
Published : Jun 25, 2018, 10:37 AM ISTUpdated : Jun 29, 2018, 04:10 PM IST
ഫ്ലാറ്റിന്‍റെ മുകളില്‍ നിന്ന് ചാടിയാല്ലോ എന്നുവരെ ചിന്തിച്ചു

Synopsis

തന്‍റെ ജീവിതത്തിലെ ഏറ്റവും കഷ്ടപ്പെട്ട കാലം വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍

കൊച്ചി: തന്‍റെ ജീവിതത്തിലെ ഏറ്റവും കഷ്ടപ്പെട്ട കാലം വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍. ജോലിയും കൂലിയുമൊന്നുമില്ലാതിരുന്ന ആ സമയത്ത് സുഹൃത്തുക്കളാണ് എല്ലാ ചിലവും തന്ന് ഒപ്പം നിന്നതെന്നും, ആ സമയത്ത് ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ടെന്നും  ഉണ്ണിമുകുന്ദന്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.

എട്ടു മാസത്തോളം ജോലിയൊന്നുമില്ലാതെ സുഹൃത്തുക്കളുടെ ചിലവിലാണ് ഞാന്‍ കഴിഞ്ഞത്. ഭക്ഷണം, വസ്ത്രങ്ങള്‍, താമസം തുടങ്ങി എല്ലാ ചിലവുകളും അവര്‍ വഹിച്ചിരുന്നു. രാവിലെ ആയാല്‍ ഇവര്‍ ജോലിക്ക് പോകും. ഞാന്‍ പോയി ബ്രേക്ക്ഫാസ്റ്റ് കഴിക്കും തിരിച്ചു വരും. ഇവര്‍ വരുന്ന വരെ ഞാന്‍ വെയ്റ്റ് ചെയ്യും. 

എന്നെ കൂട്ടുകാര്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. എട്ടുപത്തു മാസം ഭക്ഷണം വാങ്ങി തന്നിട്ടുണ്ട്, വസ്ത്രം വാങ്ങി തന്നിട്ടുണ്ട്. എന്‍റെ ചിലവ് നോക്കിയത് അവരാണ്. ഇതിലെല്ലാം ഉപരി മാന്യമായി എന്നോട് പെരുമാറി. ഒരു ജോലിയും ഇല്ലാതെ ഇരിക്കുന്നവരോട് എങ്ങനെ വേണമെങ്കിലും പെരുമാറാലോ.

പഠനവും ജോലിയും ഉപേക്ഷിച്ചതില്‍ അമ്മയ്ക്ക് വളരെ വിഷമമുണ്ടായിരുന്നു. കരിയര്‍ എങ്ങനെ മുന്നോട്ടുകൊണ്ടു പോകുമെന്ന് പോലും അറിയാത്ത അവസ്ഥയിലായിരുന്നു അന്ന് ഞാന്‍.”ജീവിതത്തിലെ ഏറ്റവും വലിയ ആ പ്രതിസന്ധിഘട്ടത്തില്‍, താമസിക്കുന്ന ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയാല്ലോ എന്നുവരെ ചിന്തിച്ചിരുന്നു. ആ സമയത്ത് മനസ് അത്രയ്ക്ക് അസ്വസ്ഥമായിരുന്നു.”-ഉണ്ണി മുകുന്ദന്‍ പറയുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാളം കാത്തിരുന്ന കൂട്ടുകെട്ട്; 'പേട്രിയറ്റ്' ഫസ്റ്റ് ലുക്ക് നാളെ; പുത്തൻ പോസ്റ്റർ
'സോ ഹോട്ട്..', അർജുൻ രാധാകൃഷ്ണന്റെ ചിത്രത്തിൽ കമന്റിട്ട് രുക്മിണി വസന്ത്; വൈറലായി ഇൻസ്റ്റാഗ്രാം പോസ്റ്റ്