വണ്‍ ബോയ് വണ്‍ ഗേള്‍.. മജിലിയിലെ പാട്ട് പുറത്തുവിട്ടു

By Web TeamFirst Published Mar 8, 2019, 3:52 PM IST
Highlights

തെന്നിന്ത്യൻ താരദമ്പതികളായ നാഗ ചൈതന്യയും സാമന്തയും ഒരിടവേളയ്‍ക്ക് ശേഷം വെള്ളിത്തിരയില്‍ ഒന്നിക്കുന്ന സിനിമയാണ് മജിലി. ചിത്രത്തിലെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

തെന്നിന്ത്യൻ താരദമ്പതികളായ നാഗ ചൈതന്യയും സാമന്തയും ഒരിടവേളയ്‍ക്ക് ശേഷം വെള്ളിത്തിരയില്‍ ഒന്നിക്കുന്ന സിനിമയാണ് മജിലി. ചിത്രത്തിലെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

വണ്‍ ബോയ് വണ്‍ ഗേള്‍ എന്ന ഗാനമാണ് ചിത്രമാണ് റിലീസ് ചെയ്‍തത്. ഭാസ്കര്‍ ഭട്‍ലയാണ് ഗാനം എഴുതിയിരിക്കുന്നത്.  ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രേവന്ത് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ക്രിക്കറ്റ് താരമായിട്ടാണ് നാഗ ചൈതന്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്നാല്‍ ക്രിക്കറ്റ് പശ്ചാത്തലം മാത്രമാണെന്നും ചിത്രം ഒരു കുടംബകഥയാണ് പറയുന്നത് എന്നും സംവിധായകൻ ശിവ നിര്‍വാണ പറയുന്നു. വിശാഖപട്ടണമാണ് പ്രധാന ലൊക്കേഷൻ.വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

click me!