'ആ ജവാന്മാര്‍ക്കുവേണ്ടി എന്റെ ഹൃദയം തുടിക്കുന്നു'; പുല്‍വാമ ആക്രമണത്തെക്കുറിച്ച് സല്‍മാന്‍ ഖാന്‍

By Web TeamFirst Published Feb 14, 2019, 10:41 PM IST
Highlights

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഇന്ന് വൈകിട്ട് മൂന്നേകാലോടെയായിരുന്നു ഭീകരാക്രമണം. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ സ്‌ഫോടകവസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റുകയായിരുന്നു.

പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. 'നമ്മുടെ കുടുംബങ്ങളെ കാത്തുരക്ഷിക്കാന്‍ രക്തസാക്ഷിത്വം വരിച്ച നമ്മുടെ പ്രിയനാടിന്റെ ജവാന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുംവേണ്ടി എന്റെ ഹൃദയം തുടിക്കുന്നു', സല്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'യു സ്റ്റാന്‍ഡ് ഫോര്‍ ഇന്ത്യ' എന്ന ഹാഷ് ടാഗിനൊപ്പമാണ് സല്‍മാന്റെ ട്വീറ്റ്. ഈ ടാഗില്‍ ഒട്ടേറെ സന്ദേശങ്ങള്‍ ട്വിറ്ററില്‍ വരാന്‍ തുടങ്ങിയിട്ടുണ്ട്.

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഇന്ന് വൈകിട്ട് മൂന്നേകാലോടെയായിരുന്നു ഭീകരാക്രമണം. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ സ്‌ഫോടകവസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തില്‍ 44 സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഒടുവില്‍ കിട്ടിയ വിവരം.

My heart goes out for the Jawans of our beloved country and their families who lost their lives as martyrs to save our families...

— Salman Khan (@BeingSalmanKhan)

കഴിഞ്ഞ ഏതാനം ദിവസങ്ങളായി ജമ്മു - ശ്രീനഗര്‍ ദേശീയപാത മഞ്ഞുവീഴ്ച കാരണം അടച്ചിട്ടിരിക്കുകയായിരുന്നു. മഞ്ഞ് മാറി പാത ഒരുവിധം യാത്രായോഗ്യമായതിന് ശേഷം ആദ്യമായി പുറപ്പെട്ട സൈനികരുടെ വാഹന വ്യൂഹമാണ് ആക്രമിക്കപ്പെട്ടത്.  2547 സൈനികരാണ് വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി അവധി കഴിഞ്ഞ് തിരിച്ചെത്തിയ സൈനികര്‍ മോശം കാലാവസ്ഥ കാരണം ശ്രീനഗറിലേക്ക് പോകാനാകാതെ ജമ്മുവില്‍ തുടരുകയായിരുന്നു. ഇത്രയധികം സൈനികര്‍ കോണ്‍വോയില്‍ ഉള്‍പ്പെട്ടത്  ഇതുകൊണ്ടാണ്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെടാറുള്ള വാഹനവ്യൂഹത്തെപ്പറ്റി കൃത്യമായി  മനസിലാക്കി, ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണമാണ് നടന്നതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.

click me!