
നടിയുടേതെന്ന പേരില്‍ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് യുവാവ് കൊച്ചിയിൽ അറസ്റ്റിലായി. പാലക്കാട് ഒറ്റപ്പാലം സ്വദേശി കിരണ്‍ കുമാറാണ് പിടിയിലായത്. നടി മൈഥിലിയുടെ പരാതിയിലാണ് നടപടി.
നേരത്തെ ഇൻഷൂറൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന കിരൺകുമാറുമായി നടിക്ക് ഒമ്പത് വർഷത്തെ പരിചയമുണ്ട്. ഈ പരിചയം മുതലെടുത്താണ് മൈഥിലിയെ ഭീഷണിപ്പെടിത്തിയത്. നടിയുടെ അപകീർത്തികരമായ ചില ചിത്രങ്ങൾ തന്‍റെ കൈവശമുണ്ടെന്ന് പറഞ്ഞ് മാസങ്ങൾക്കുമുന്പ് ഭീഷണിപ്പെടുത്തിയിരുന്നു. പണവും ആവശ്യപ്പെട്ടു. എന്നാൽ നടി വഴങ്ങിയില്ല. കഴിഞ്ഞ ദിവസമാണ് നടിയുടേതെന്ന പേരിൽ ചില ചിത്രങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിച്ചത്. ഇതേത്തുടർന്ന് മൈഥിലി കൊച്ചി സെൻട്രൽ പൊലീസിന് നൽകിയ പരാതിയിലാണ് അറസ്റ്റ്.
നടിയുടേതെന്ന പേരിൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിച്ചത് കിരൺകുമാറാണെന്ന് വ്യക്തമായി. പാലക്കാട് സ്വദേശിയാണെങ്കിലും എറണാകുളം ഉദയംപേരൂരാണ് ഇയാൾ ഇപ്പോൾ താമസം. സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും പ്രൊഡക്ഷൻ അസിസ്റ്റന്‍റായിട്ടും ഇയാൾ പ്രവര്‍ത്തിച്ചിരുന്നു. ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെയും കേസിൽ ഉൾപ്പെടുത്തുമെന്ന് പൊലീസ് പറയുന്നു
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ