മമ്മൂട്ടിക്കെതിരെ വ്യാജവാര്‍ത്ത; സത്യം ഇതാണ്.!

Published : Jul 22, 2017, 07:03 PM ISTUpdated : Oct 04, 2018, 07:51 PM IST
മമ്മൂട്ടിക്കെതിരെ വ്യാജവാര്‍ത്ത; സത്യം ഇതാണ്.!

Synopsis

സിംഗപ്പൂര്‍: 'ഡ്യൂട്ടിയടക്കാതെ ടിവി കടത്താന്‍ ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി'. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയുടെ സത്യവസ്ഥ പുറത്ത്. കഴിഞ്ഞദിവസത്തെ പത്രവാര്‍ത്ത എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഈ വ്യാജവാര്‍ത്ത പ്രചരിച്ചത്. 

കൊച്ചിയില്‍ നിന്നുള്ള വാര്‍ത്ത എന്ന നിലയിലുള്ള ചിത്രത്തില്‍ മമ്മൂട്ടിയുടെ ഫോട്ടോയുമുണ്ട്. എന്നാല്‍ വാര്‍ത്തയുടെ വാസ്തവ വിരുദ്ധതയെ ചോദ്യം ചെയ്യുന്നു മമ്മൂട്ടിയുമായി അടുത്ത കേന്ദ്രങ്ങള്‍. കഴിഞ്ഞ ഒരാഴ്ചയായി മമ്മൂട്ടി സിംഗപ്പൂരിലാണെന്നും ഇന്ന് നാട്ടിലേക്ക് തിരിക്കുമെന്നും മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ മാനേജര്‍ അബ്ദുള്‍ മനാഫ് ഫേസ്ബുക്കിലൂടെ അറിയിച്ചു. 

സിംഗപ്പൂരില്‍ നിന്നുള്ള ഒട്ടേറെ ചിത്രങ്ങളും മനാഫ് അടക്കമുള്ളവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തെറ്റായ പ്രചരണം നടത്തിയവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മത്സരവിഭാഗത്തിലെ 14 ല്‍ നിങ്ങളുടെ പ്രിയചിത്രം ഏത്? ഓഡിയന്‍സ് വോട്ടിംഗ് തുടങ്ങുന്നു
പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി